കൊയിലാണ്ടി: സർക്കാരിൻ്റെ പിടിപ്പ് കേട് മൂലമുണ്ടായ ധന പ്രതിസന്ധി സർക്കാർ ജീവനക്കാരുടെ മേൽ കെട്ടിവെക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സർക്കാർ ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുകയാണെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺ കുമാർ പറഞ്ഞു. 2024 ജനുവരി 24 ന് നടക്കുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിൻ്റെ പ്രചാരണാർത്ഥം സെറ്റോ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അതിജീവന യാത്രക്ക് കൊയിലാണ്ടിയിൽ നടന്ന സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഇ.ടി .ഒ- താലൂക്ക് ചെയർമാൻ വി. പ്രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെറ്റൊ സംസ്ഥാന ചെയർമാനും ജാഥാ ലീഡറുമായ ചവറ ജയകുമാർ വൈസ് ക്യാപ്റ്റൻ വി അബ്ദുൾ മജീദ്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ജാഫർ ഖാൻ , സംസ്ഥാന ട്രഷറർ എം.ജെ തോമസ് ഹെർബിറ്റ്’ ,സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ജി.എസ് ഉമാശങ്കർ, എ.പി.സുനിൽ, രാജേഷ് ഖന്ന, വി.പി ദിനേശ് കെ.പി.എസ്.ടി.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ ,എൻ.ജി.ഒ.എ. ജില്ലാ പ്രസിഡണ്ട് കെ.പ്രദീപൻ, ഷാജു.പി. കൃഷ്ണൻ ,പി .വിനയൻ, പ്രമോദ് കുമാർ കെ.കെ പി.കെ രാധാകൃഷ്ണൻ മാസ്റ്റർ, മണി മാസ്റ്റർ ഷാജി മനേഷ്, പ്രദീപ് സായി വേൽ തുടങ്ങിയവർ പങ്കെടുത്തു