സർട്ടിഫിക്കറ്റ് പരിശോധന തുടരുന്നു; ഏഴ് പ്രവാസികളുടെ എഞ്ചിനീയറിംഗ് ബിരുദം വ്യാജമെന്ന് കണ്ടെത്തി

news image
Dec 9, 2022, 4:20 am GMT+0000 payyolionline.in

കുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും മാന്‍പവര്‍ അതോറിറ്റിയും സഹകരിച്ച് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് തുടരുന്നു. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ  വിവിധ രാജ്യക്കാരായ താമസക്കാര്‍ അറ്റസ്റ്റേഷന് വേണ്ടി 4,320 എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 5,248 എണ്ണം സമര്‍പ്പിച്ചത് ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ്.

ഏഴ് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇതില്‍ നാലെണ്ണം പ്രവാസി ഇന്ത്യക്കാരുടേതാണ്. വെനസ്വേല, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടേതാണ് മറ്റുള്ളവ.  74 സർട്ടിഫിക്കറ്റുകൾ ഇതുവരെ പരിശോധിച്ചിട്ടില്ല. 928 എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ നിലവിൽ പരിശോധിച്ചുവരികയാണ്. എഞ്ചിനീയർമാരായി ജോലി ചെയ്യുന്നതിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചവര്‍ക്കും അവരെ റിക്രൂട്ട് ചെയ്ത് വിസ നല്‍കിയവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

 

അതേസമയം കുവൈത്തില്‍ പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ലൈസന്‍സ് ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലി മാറ്റവും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള നിബന്ധനയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ ഇപ്പോള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി.

ലൈസന്‍സ് റദ്ദാക്കപ്പെട്ടവരെ ഇക്കാര്യം എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൈവശമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ തിരികെ ഏല്‍പ്പിക്കാനാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. റദ്ദാക്കപ്പെട്ട ലൈസന്‍സുകളുമായി വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ ട്രാഫിക് പട്രോള്‍ വിഭാഗങ്ങളില്‍ നിന്ന് ശക്തമായ നടപടിയുണ്ടാകും.

കുവൈത്തില്‍ പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. ഇത് സംബന്ധിച്ച് ലൈസന്‍സ് ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലി മാറ്റവും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള നിബന്ധനയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ ഇപ്പോള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി.

ലൈസന്‍സ് റദ്ദാക്കപ്പെട്ടവരെ ഇക്കാര്യം എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൈവശമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ തിരികെ ഏല്‍പ്പിക്കാനാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. റദ്ദാക്കപ്പെട്ട ലൈസന്‍സുകളുമായി വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ ട്രാഫിക് പട്രോള്‍ വിഭാഗങ്ങളില്‍ നിന്ന് ശക്തമായ നടപടിയുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe