ഹയര്‍ സെക്കന്‍ററി ബാച്ച് പുന:ക്രമീകരണം; നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കാം; ജനുവരി 31നകം

news image
Jan 20, 2023, 3:57 am GMT+0000 payyolionline.in

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ററിയിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട പഠനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. ബാച്ചുകള്‍ പുന:ക്രമീകരിക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും അധിക ബാച്ചുകള്‍ ആവശ്യമുണ്ടോയെന്നത് സംബന്ധിച്ചും ഏകജാലക പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റങ്ങളാവശ്യമുണ്ടോയെന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ 2023 ജനുവരി 31 നകം ആര്‍. സുരേഷ്കുമാര്‍, ജോയിന്‍റ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറി, ഹയര്‍സെക്കന്‍ററി ബാച്ച് പുന:ക്രമീകരണകമ്മിറ്റി , ഹൗസിംഗ് ബോര്‍ഡ് ബി ഡിംഗ് സ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

 


[email protected] എന്ന ഇ -മെയിലിലും അയക്കാവുന്നതാണ്. മേഖലാ ഉപ ‍ഡയറക്ടർമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 നകം സിറ്റിംഗുകള്‍ ഉണ്ടാകുമെന്നതിനാൽ നേരിട്ടും ആവശ്യങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. പ്രാദേശികമായ ആവശ്യകതകള്‍ കണക്കിലെടുത്ത് ചില ജില്ലകളിലും പ്രത്യേക സിറ്റിംഗ് നടത്തുന്നതായിരിക്കും. അത് സംബന്ധമായ അറിയിപ്പ് പിന്നീട് നൽകുന്നതാണ്.

താലൂക്കടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ആവശ്യകതയും മുന്‍ വര്‍ഷങ്ങളിലെ അഡ്മിഷന്‍ സ്റ്റാറ്റസും വിലയിരുത്തിയാകും നിര്‍ദേശങ്ങള്‍ പരിഗണിക്കുക. മാര്‍ച്ച് 31 നകം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനമായിട്ടുളളത്. എം.എ .എ. മാര്‍ക്കും, ജില്ലാപഞ്ചായത്തുകള്‍ക്കും, പി.ടി.എ. കള്‍ക്കും , മാനേജ്മെന്‍റുകള്‍ക്കും അധ്യാപക സംഘടനകള്‍ക്കും ഇക്കാര്യത്തിൽ ആവശ്യകതകളും നിര്‍ദേശങ്ങളും നൽകുന്നതിന് ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

ജോബ്ഫെയറിൽ ഷോർട്ലിസ്റ്റ് ചെയ്യപ്പെട്ടവർ 1401 പേർ
വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജോബ്ഫെയറിൽ വിവിധ കമ്പനികളിലേക്ക് ഷോർട്ലിസ്റ്റ് ചെയ്യപ്പെട്ടവർ 1401 പേർ വ്യവസായിക പരിശീലന വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജോബ്ഫെയറിൽ വിവിധ കമ്പനികളിലേക്കായി 1401 പേർ ഷോർട്ലിസ്റ്റ് ചെയ്യപ്പെട്ടു. മൊത്തം 92 കമ്പനികൾ ജോബ്ഫെയറിൽ പങ്കെടുത്തു. 3648 ഉദ്യോഗാർഥികൾ ആണ് രണ്ട് ദിവസമായി നടന്ന മേളയിൽ തൊഴിൽ തേടി എത്തിയത്. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് മേള ഉദ്ഘാടനം ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe