ഹിമാചൽ മുഖ്യമന്ത്രിയാകാൻ കരുക്കൾനീക്കി നേതാക്കൾ; കോൺഗ്രസ് എം.എൽ.എമാരുടെ യോഗം ഇന്ന്

news image
Dec 9, 2022, 4:13 am GMT+0000 payyolionline.in

ഷിംല: ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ കോൺഗ്രസ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പാർലമെന്‍ററി പാർട്ടി യോഗം ഇന്ന് ചേരും. കോൺഗ്രസ് സംസ്ഥാന ആസ്ഥാനമായ രാജീവ് ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് യോഗം ചേരുക. ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ല, നിരീക്ഷകൻ ഭൂപേഷ് ഭഗൽ, ഭൂ​പേ​ന്ദ​ർ ഹു​ഡ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചുമതല കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് കൈമാറി എം.എൽ.എമാർ പ്രമേയം പാസാക്കും.

ഹി​മാ​ച​ല്‍പ്ര​ദേ​ശ് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യും വീ​ർ​ഭ​ദ്ര സി​ങ്ങി​ന്‍റെ ഭാ​ര്യ​യു​മാ​യ പ്ര​തി​ഭ സി​ങ്, നി​ല​വി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് മു​കേ​ഷ് അ​ഗ്​​നി​ഹോ​ത്രി, പ്ര​ചാ​ര​ണ സ​മി​തി ചെ​യ​ര്‍മാ​നും മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ സു​ഖ്‌​വി​ന്ദ​ര്‍ സു​ഖു തു​ട​ങ്ങി​യ​വ​രാ​ണ് പേരുകളാണ് മു​ഖ്യ​മ​ന്ത്രി​പ​ദ​വിയിൽ ഉയർന്നു കേൾക്കുന്നത്.

ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു​ മു​മ്പു​ത​ന്നെ ഇ​വ​രി​ൽ പ​ല​രും കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ ഡ​ൽ​ഹി​യി​ലേ​ക്ക്​ വ​ണ്ടി​ക​യ​റി​യി​രു​ന്നു. മ​ണ്ഡി മ​ണ്ഡ​ല​ത്തി​ൽ​ നി​ന്ന് എം.​പി​യാ​യി​ട്ടു​ള്ള പ്ര​തി​ഭ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ച്ചി​ട്ടി​ല്ല. ഭ​ർ​ത്താ​വ്​ വീ​ർ​ഭ​ദ്ര സി​ങ്ങി​ന്​ ല​ഭി​ച്ചി​രു​ന്ന പി​ന്തു​ണ ത​നി​ക്കും ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

അതേസമയം, മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​തൃ​നി​ര ത​ല​പൊ​ക്കി​യ​ത്​ ബി.​ജെ.​പി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കുതിരക്കച്ചവടത്തിന് സാധ്യതയില്ലാതാക്കാൻ എം.​എ​ൽ.​എ​മാ​രെ അ​യ​ൽ​പ്ര​ദേ​ശ​മാ​യ ച​ണ്ഡി​ഗ​ഢി​ലേ​ക്കോ കോ​ൺ​ഗ്ര​സ്​ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കോ​ മാ​റ്റി​യേ​ക്കു​മെ​ന്നാ​ണ്​ വിവരം.

തെരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ ഭൂ​പേ​ന്ദ​ർ ബാ​ഘേ​ൽ, ഭൂ​പേ​ന്ദ​ർ ഹു​ഡ, രാ​ജീ​വ്​ ശു​ക്ല തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സം​സ്ഥാ​ന​ത്തെ​ത്തി എം.​എ​ൽ.​എ​മാ​രെ സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ആ​റു​ ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വീ​ർ​ഭ​ദ്ര സി​ങ്ങി​ന്‍റെ മ​ര​ണ​ത്തോ​ടെ പ​ദ​വി​യി​ൽ ക​ണ്ണും​ന​ട്ട്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ സ​മ​യ​ത്തു​ത​ന്നെ പൊ​ട്ട​ലും ചീ​റ്റ​ലും ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ്രി​യ​ങ്ക ഗാ​ന്ധി​യും ഭൂ​പേ​ന്ദ​ർ ബാ​ഘേ​ലും ഇ​ട​പെ​ട്ട്​ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കോൺഗ്രസ് 40 സീറ്റിൽ വിജയിച്ച് സംസ്ഥാന ഭരണത്തിലേക്ക് തിരികെ പിടിച്ചു. ബി.ജെ.പിക്ക് 25 സീറ്റും സ്വതന്ത്രർ മൂന്നു സീറ്റുംന നേടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe