10 കോടി നേടുന്ന ഭാഗ്യവാൻ ആര്? വിഷു ബമ്പർ BR 79 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

news image
Jul 22, 2021, 10:50 am IST

തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 79 നറുക്കെടുപ്പ് ഇന്ന് നടക്കും. 250 രൂപയാണ് ടിക്കറ്റ് വില. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. BR, IB, FB, EB, VB, UB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 60 ലക്ഷം (5 ലക്ഷം വീതം 12 പേർക്ക്). നാലാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാം 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാൽ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

 

 

 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe