നടന്‍ ആന്റണി വര്‍ഗീസിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്തണി. നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുന്‍പ് ആന്റണി പിന്മാറിയെന്ന് ജൂഡ് പറഞ്ഞു. ആന്റണിയെപ്പോലെ നന്ദിയില്ലാത്ത ഒരുപാട് പേര്‍ സിനിമയില്‍ വരുന്നുണ്ടെന്നും ജൂഡ് ചൂണ്ടിക്കാട്ടി.
‘ഷെയിന്‍ നിഗം, ഭാസി എന്നിവര്‍ക്കൊക്കെ എതിരെ വരുന്ന കുറ്റമെന്നത് കഞ്ചാവ് അടിച്ചു, ലഹരി മരുന്ന് ഉപയോഗിച്ചു എന്നൊക്കെയാണ്. ഇതൊന്നുമല്ലാതെ സാധാരണ മനുഷ്യനായിട്ട് പെപ്പെ എന്നൊരാളുണ്ട്. ആന്റണി വര്‍ഗീസ്. അയാള് ഭയങ്കര സംഭവമായിട്ട്, വളരെ നല്ലവന്‍ എന്ന് വിചാരിച്ച് എല്ലാവരും ഇരിക്കുകയാണ്. ഞാന്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്ന ഒരു സിനിമ ഉണ്ട്. എന്റെ കയ്യില്‍ കാശ് ഉണ്ടായിരുന്നിട്ടല്ല. എന്റെ സിനിമ ചെയ്യാന്‍ വന്ന അരവിന്ദ് എന്ന പ്രൊഡ്യൂസറുടെ അടുത്ത് നിന്ന് 10 ലക്ഷം രൂപ ആന്റണി വാങ്ങിച്ചിട്ട്, അവന്റെ പെങ്ങളുടെ കല്യാണം നടത്തി. എന്നിട്ട് 18 ദിവസം മുമ്പ് സിനിമയില്‍ നിന്ന് പിന്‍മാറി. ഞാന്‍ മിണ്ടാതിരുന്നത് എന്താണ് എന്ന് വെച്ചാല്‍ എന്റെ അസോസിയേറ്റാണ് ആ സിനിമ ചെയ്തത്. അവന് ഒരു ചീത്തപ്പേര് വരണ്ടാ എന്ന് വിചാരിച്ചാണ് ഞാന്‍ മിണ്ടാതിരുന്നത്.
കഞ്ചാവും ലഹരിയൊന്നുമല്ല വിഷയം, മനുഷ്യത്വമാണ് വേണ്ടത്. ആന്റണി പെപ്പേയെന്നയാള്‍ സാധാരണക്കാരനാണ്. എന്റെ വീടിനടുത്തുള്ള അങ്കമാലിയിലുള്ളവനാണ്. അവന്‍ കാണിച്ച വൃത്തികേടൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഇങ്ങനെയുള്ള വൃത്തികെട്ടവന്മാര്‍ സിനിമയിലുണ്ട്. ആ പ്രൊഡ്യൂസര്‍ എന്റെ അടുത്ത് വന്ന് കരഞ്ഞിട്ടുണ്ട്.