108 ആംബുലൻസുമായി പതിനഞ്ചുകാരൻ പിടിയിൽ

news image
Dec 13, 2022, 11:07 am GMT+0000 payyolionline.in

ഒല്ലൂർ: ആശുപത്രിയിൽനിന്നും 108 ആംബുലൻസുമായി പുറപ്പെട്ട  പതിനഞ്ചുകാരനെ ഒല്ലൂരിൽവച്ച്  പിടികൂടി.  കോർപറേഷൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന  പതിനഞ്ചുകാരനാണ് ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന 108 ആംബുലൻസ് ഓടിച്ച് പോയത്. തിങ്കൾ വൈകിട്ട്‌ നാലിനാണ് സംഭവം.

പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടിയുടെ അമ്മ അതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. രാത്രി ഡ്യൂട്ടിയായതിനാൽ അമ്മ മയങ്ങിയ സമയം നോക്കിയാണ് കുട്ടി പുറത്തിറങ്ങിയത്. ഡ്രൈവർ വണ്ടിയിൽ ഇല്ലെന്ന് മനസ്സിലാക്കിയ കുട്ടി ആംബുലൻ പുറത്തേക്ക് ഓടിച്ച് പോകുകയായിരുന്നു. തുടർന്ന് ഒല്ലൂർ സെന്റർ വഴി റെയിൽവേ ഗേറ്റും കടന്ന് ആനക്കല്ല് വഴിയിലേക്കുള്ള വളവിൽ വച്ച് വാഹനം ഓഫായി. പന്തികേട് തോന്നിയ നാട്ടുകാർ ഒല്ലൂർ പൊലീസിൽ വിവരമറിയിച്ചു. ബാലനേയും വാഹനവും സ്റ്റേഷനിലെത്തിച്ചു. തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe