11 കോടി ചെലവിൽ പുതിയാപ്പ ഹാര്‍ബറിൽ ഫിംഗര്‍ ജെട്ടിയൊരുങ്ങി

news image
Jul 27, 2022, 9:47 am IST payyolionline.in

കോ​ഴി​ക്കോ​ട്​: പു​തി​യാ​പ്പ ഹാ​ര്‍ബ​റി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ ഫിം​ഗ​ര്‍ ജെ​ട്ടി​യും ലോ​ക്ക​ര്‍ റൂം ​സൗ​ക​ര്യ​വും യാ​ഥാ​ർ​ഥ്യ​മാ​യി. കൂ​ടു​ത​ല്‍ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന്‍റെ​യും ഹാ​ര്‍ബ​ര്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ്​ ഫിം​ഗ​ര്‍ ജെ​ട്ടി, ചു​റ്റു​മ​തി​ല്‍, ലോ​ക്ക​ര്‍ മു​റി​ക​ള്‍ എ​ന്നി​വ സ​ജ്ജ​മാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വി​പു​ല​മാ​യ ഫിം​ഗ​ര്‍ ജെ​ട്ടി സ്ഥാ​പി​ക്കു​ന്ന​ത്.

മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി അ​ടു​പ്പി​ക്കു​ന്ന​തി​ന് ആ​ര്‍.​കെ.​വി.​വൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 11.01 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ലാ​ണ് ഫിം​ഗ​ര്‍ ജെ​ട്ടി നി​ർ​മി​ച്ച​ത്. തെ​ക്കേ പു​ലി​മു​ട്ടി​ല്‍ നി​ന്നും 100 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 8.45 മീ​റ്റ​ര്‍ വീ​തി​യി​ലു​മു​ള്ള ര​ണ്ട് ഫിം​ഗ​ര്‍ ജെ​ട്ടി​ക​ളാ​ണ് പൂ​ര്‍ത്തീ​ക​രി​ച്ച​ത്. കൈ​വി​ര​ല്‍ ആ​കൃ​തി​യി​ല്‍ ക​ട​ൽ​പാ​ലം മാ​തൃ​ക​യി​ലാ​ണ് പു​തി​യ ജെ​ട്ടി​ക​ള്‍. ഇ​വ ത​മ്മി​ല്‍ 100 മീ​റ്റ​ര്‍ അ​ക​ലം ഉ​ള്ള​തി​നാ​ല്‍ ഇ​രു​വ​ശ​ങ്ങ​ളി​ലും 300 ഓ​ളം ബോ​ട്ടു​ക​ള്‍ സു​ഗ​മ​മാ​യി അ​ടു​പ്പി​ക്കാ​ന്‍ സാ​ധി​ക്കും. ഇ​ത് 3000 ത്തി​ല​ധി​കം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​വും. ജെ​ട്ടി​യി​ലേ​ക്കു​ള്ള 300 മീ​റ്റ​ര്‍ കോ​ണ്‍ക്രീ​റ്റ് റോ​ഡും ശു​ദ്ധ​ജ​ല വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളും പൂ​ര്‍ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ച​തോ​ടെ തി​ര​ക്ക് പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കി കൂ​ടു​ത​ല്‍ ബോ​ട്ടു​ക​ള്‍ സു​ര​ക്ഷി​ത​മാ​യും സൗ​ക​ര്യ​ത്തോ​ടെ​യും ഹാ​ര്‍ബ​റി​ല്‍ എ​ത്താം.

തീ​ര​ദേ​ശ​ത്തി​ന്‍റെ​യും ഹാ​ര്‍ബ​റു​ക​ളു​ടെ​യും സു​ര​ക്ഷ മു​ന്‍നി​ര്‍ത്തി ചു​റ്റു​മ​തി​ലും ലോ​ക്ക​ര്‍ മു​റി​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഹാ​ര്‍ബ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രു​ടെ സാ​ധ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് നി​ല​വി​ല്‍ 10 ലോ​ക്ക​ര്‍ മു​റി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ന​ബാ​ര്‍ഡ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 2.25 കോ​ടി രൂ​പ ചെ​ല​വി​ല്‍ 27 ലോ​ക്ക​ര്‍ മു​റി​ക​ളും 1520 മീ​റ്റ​ര്‍ നീ​ള​മു​ള്ള ചു​റ്റു​മ​തി​ലു​മാ​ണി​പ്പോ​ള്‍ നി​ർ​മി​ച്ച​ത്. ലോ​ക്ക​ര്‍ മു​റി​ക​ളി​ലേ​ക്കും പ​ടി​ഞ്ഞാ​റെ പു​ലി​മു​ട്ടി​ലേ​ക്കും ഗ​താ​ഗ​ത​ത്തി​നാ​യി 95 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പു​തി​യ റോ​ഡും ഹാ​ര്‍ബ​ര്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ര്‍ത്തി​യാ​ക്കി. ഫിം​ഗ​ര്‍ ജെ​ട്ടി​യും ലോ​ക്ക​ര്‍ മു​റി​ക​ളും വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍പ്പി​ക്കും. പു​തു​താ​യി നി​ർ​മി​ച്ച ഫിം​ഗ​ര്‍ ജെ​ട്ടി​യും മ​റ്റു വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഹാ​ര്‍ബ​റി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് മു​ത​ല്‍ക്കൂ​ട്ടാ​വു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe