11 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ, ഇന്ന് വരുന്ന സാമ്പിൾ ഫലങ്ങൾ അതിനിർണായകം; തലസ്ഥാനം കോളറ ജാ​ഗ്രതയിൽ

news image
Jul 10, 2024, 3:51 am GMT+0000 payyolionline.in
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്ന് കിട്ടിയേക്കും. നിലവിൽ പത്ത് വയസുകാരനായ അന്തേവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. പബ്ലിക്ക് ഹെൽത്ത് ലാബിലാണ് സാമ്പിൾ പരിശോധിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

വയറിളക്കത്തെ തുടർന്ന് മരിച്ച 26കാരനായ അന്തേവാസിയുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്. കേന്ദ്രത്തിലെ മെൻസ് ഹോസ്റ്റലിലെ മറ്റ് അന്തേവാസികളും നിരീക്ഷണത്തിലാണ്. രോഗ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘം റാപിഡ് റെസ്പോൺസ് ടീമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാകെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe