1439 കമ്പനികളുടെ സര്‍ക്യൂട്ട് പരിധി പുതുക്കി

news image
Nov 8, 2013, 11:09 am IST payyolionline.in
മുംബൈ: കിങ്ഫിഷര്‍ എയര്‍ലൈന്‍സ്, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, റിലയന്‍സ് മീഡിയ വര്‍ക്സ്, സുസ്ലോണ്‍, യുബി എന്‍ജിനീയറിങ് അടക്കം 1,439 കമ്പനി ഷെയറുകളുടെ സര്‍ക്യൂട്ട് പരിധികള്‍ എന്‍എസ്ഇ പുതുക്കി നിശ്ചയിച്ചു. ചിലതിന്‍റെ സര്‍ക്യൂട്ട് ലിമിറ്റ് ഉയര്‍ത്തിയപ്പോള്‍ മറ്റു ചിലതിന്‍റേത് കുറച്ചിട്ടുണ്ട്.

കിങ്ഫിഷറും സുസ്ലോണും യുബി എന്‍ജിനീയറിങ്ങും അടക്കം 139 കമ്പനികളുടെ സര്‍ക്യൂട്ട് ലിമിറ്റ് അഞ്ചു ശതമാനത്തില്‍ നിന്ന് പത്തു ശതമാനമാക്കി. മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവയുടേത് അഞ്ചു ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി. യുബി ഹോള്‍ഡിങ്സ്, വീനസ് റെമഡീസ്, റിലയന്‍സ് മീഡിയ വര്‍ക്സ്, ഡിബി റിയല്‍റ്റി തുടങ്ങിയവയുടേത് പത്തില്‍ നിന്ന് 20 ശതമാനമാക്കി. 38 കമ്പനികളുടെ ലിമിറ്റ് കുറച്ചിട്ടുണ്ട്. 478 ഷെയറുകള്‍ക്ക് അഞ്ചു ശതമാനം പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു. 78 സ്റ്റോക്കുകള്‍ക്ക് പത്തു ശതമാനം പരിധി; 883 കമ്പനികള്‍ക്ക് 20 ശതമാനവും.

140 കമ്പനികള്‍ക്ക് പ്രൈസ് ബാന്‍ഡ് ഇല്ല. ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഡിഎല്‍എഫ്, ഹീറോ മോട്ടോ കോര്‍പ്പ്, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഐടിസി, എല്‍ ആന്‍ഡ് ടി, മാരുതി സുസുക്കി, യുണൈറ്റഡ് സ്പിരിറ്റ്സ്, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, വിപ്രോ തുടങ്ങിയവ സര്‍ക്യൂട്ട് ലിമിറ്റ് ഇല്ലാത്ത കമ്പനികളില്‍പ്പെടുന്നു. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളും ഇതില്‍ വരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe