15 വർഷം പഴക്കമുള്ള വാഹനം പൊളിക്കൽ: തീരുമാനം പിൻവലിക്കണമെന്ന് പാർസൽ സർവീസ്‌ എംപ്ലോയീസ്‌ യൂണിയൻ

news image
Sep 18, 2021, 7:50 pm IST

കോട്ടയം: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ ഓൾ കേരള പാർസൽ സർവീസ്‌ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) സംസ്ഥാന പ്രവർത്തകയോഗം ആവശ്യപ്പെട്ടു. നിയമം നടപ്പായാൽ സ്വയംതൊഴിൽ ചെയ്യുന്ന വാഹന ഉടമകൾ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. വൻകിട വാഹന കമ്പനികളെ സഹായിക്കുന്നതിനാണ്‌ കേന്ദ്രം നിയമം നടപ്പാക്കുന്നതെന്നും യോഗം വിലയലിരുത്തി.

യോഗത്തിൽ എ പി സെബാസ്‌റ്റ്യൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എ അലി അക്‌ബർ, ഷെല്ലി പി ഫ്രാൻസിസ്‌, എസ്‌ എം ഹസൈൻ, പി ആർ ഷിജു എന്നിവർ സംസാരിച്ചു. നവംബറിൽ  കോട്ടയത്ത്‌ ചേരുന്ന സംസ്ഥാന സമ്മേളനവും 27ലെ ഭാരത്‌ ബന്ദും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe