17 വർഷത്തിന് ശേഷം കോഴിക്കോട് എളേറ്റിൽ വട്ടോളി ഒന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു

news image
Nov 10, 2022, 6:43 am GMT+0000 payyolionline.in

തിരുവനന്തപുരം:  സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നു.

കോഴിക്കോട്

∙ ഉപതിരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി ഒന്നാം വാർഡിൽ യുഡിഎഫ്. സ്ഥാനാർഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. 17 വർഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാർഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.

 

∙ മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽഡിഎഫിലെ (സിപിഎം) എം.എം.രവീന്ദ്രൻ 158 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം.എം.രവിക്ക് 2420 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി ശശി പാറോളി (2262), എൻഡിഎ സ്വതന്ത്രൻ കാമരാജ് കോൺഗ്രസിലെ സന്തോഷ് കാളിയത്ത് (164).

∙ മണിയൂർ 13–ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി എ. ശശിധരൻ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ശശിധരന് 741 വോട്ടും യുഡിഎഫ് സ്ഥാനാർഥി ഇ.എം. രാജന് 401 വോട്ടും ബിജെപി സ്ഥാനാർഥി ഷിബുവിന് 21 വോട്ടും ലഭിച്ചു.

∙ തുറയൂർ പഞ്ചായത്ത് പയ്യോളി അങ്ങാടി രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ലീഗിലെ സി.എ. നൗഷാദ് 381 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 123 വോട്ടിനാണ് യുഡിഎഫിലെ യു.സി. ഷംസുദ്ദീൻ (ലീഗ്) വിജയിച്ചത്‌. ഇദ്ദേഹം വിദേശത്ത് പോയതിനെ തുടർന്നു രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. എൽഡിഎഫ് സ്വതന്ത്രൻ അഡ്വ.കോടികണ്ടി അബ്ദുറഹിമാനായിരുന്നു എതിർ സ്ഥാനാർഥി. ബിജെപിയിലെ ആയിരുന്നു വി.കെ. ലിബീഷ് എൻഡിഎ സ്ഥാനാർഥി.

 

 

 

 

 

കൊല്ലം

∙ പേരയം പഞ്ചായത്തിലെ പത്താം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തി. ആകെ വോട്ട്: ലതാകുമാരി – (യുഡിഎഫ് 474), ജൂലിയറ്റ് നെൽസൺ (എൽഡിഎഫ് – 415), ജലജ കുമാരി (ബിജെപി – 34), ഗീതാകുമാരി (എഎപി–22)
∙ പൂതക്കുളം ഗ്രാമപഞ്ചായത്ത് കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി

പത്തനംതിട്ട

∙ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കെമ്പങ്കേരി ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി അനീഷ് 220 വോട്ടിന് വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നു. ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ‍ 4 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് 686 വോട്ടിന് മുന്നിൽ. എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ്.

ആലപ്പുഴ

∙ കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടർച്ചയായി യോഗങ്ങൾക്കു ഹാജരാകാത്തതിനാൽ അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില: ബിജെപി 286, കോൺഗ്രസ് 209, സിപിഎം 164.
∙ മുതുകുളം നാലാം വാർഡിൽ യുഡിഎഫ് ജയിച്ചു.

∙ ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് നാടകീയ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് വല്യാനൂർ 40 വോട്ടുകൾക്കാണ് സിപിഎം സ്വതന്ത്ര സ്ഥാനാർഥി ആശ വി.നായരെ പരാജയപ്പെടുത്തിയത്. ആശ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നതോടെ പഞ്ചായത്തംഗത്വം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കഴിഞ്ഞ തവണ ആശയോടു മത്സരിച്ചു പരാജയപ്പെട്ട ജോസ് വല്യാനൂരാണ് ഇത്തവണ ജയിച്ചത്. വോട്ട് നില: കോൺഗ്രസ് – 260, സിപിഎം – 220, ബിജെപി – 116

∙ പാലമേൽ 11-ാം വാർഡിൽ യുഡിഎഫ് ജയിച്ചു.
∙ എഴുപുന്ന നാലാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി.
∙ തിരഞ്ഞെടുപ്പ് നടന്ന 5 വാർഡുകളിൽ യുഡിഎഫിന് ഒരു സീറ്റും ഇല്ലായിരുന്നു. ഇപ്പോൾ 3 സീറ്റ് നേടി.
∙ പാണ്ടനാട്ട് ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് തോറ്റു.

ഇടുക്കി

∙ കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൻ വാർഡ് യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.
∙ ഇളംദേശം ബ്ലോക്ക് വണ്ണപ്പുറം ഡിവിഷൻ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
∙ ശാന്തൻപാറ പഞ്ചായത്ത് തൊട്ടിക്കാനത്ത് എൽഡിഎഫ് സീറ്റ് നിലനിർത്തി.
∙ കരുണാപുരം പഞ്ചായത്ത് കുഴികണ്ടം വാർഡ് എൽഡിഎഫ് നിലനിർത്തി.

എറണാകുളം

∙ കീരംപാറ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. എൽഡിഎഫിനു പഞ്ചായത്ത് ഭരണം നഷ്ടമാകും.
∙ പൂതൃക്ക പഞ്ചായത്തിലും യുഡിഎഫ് ജയിച്ചു.
∙ പറവൂർ മുനിസിപ്പൽ വാർഡിൽ ബിജെപിയിൽനിന്നു എൽഡിഎഫ് സീറ്റ് പിടിച്ചു.
∙ വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥി മുന്നിൽ.

തൃശൂർ

∙ വടക്കാഞ്ചേരി നഗരസഭ മിണാലൂർ വാർഡിൽ യുഡിഎഫ് വിജയം. രണ്ടു തവണ സിപിഎം വിജയിച്ച വാർഡാണിത്. കോൺഗ്രസ് സ്ഥാനാർഥി ഉദയ ബാലനാണ് വിജയിച്ചത്. നഗരസഭ ഭരണത്തെ ബാധിക്കില്ല.

പാലക്കാട്

∙ കുത്തനൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് 381 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. യുഡിഎഫ് സ്ഥാനാർഥി ആർ.ശശിധരനാണു സിപിഎമ്മിനെ തോൽപിച്ചത്
∙ അട്ടപ്പാടി പുതൂർ പഞ്ചായത്ത് കുളപ്പടിക വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐയിലെ വഞ്ചി കക്കി 32 വോട്ടിന് ജയിച്ചു

മലപ്പുറം

∙ മലപ്പുറം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന 31–ാം വാർഡായ കൈനോട് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സി.ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 362 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ കുത്തനെ കുറഞ്ഞു. കൗൺസിലർ മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

 

വയനാട്

∙ കണിയാമ്പറ്റ പഞ്ചായത്ത് 4ാംം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സിറ്റിങ് സീറ്റിൽ യുഡിഎഫ് വിജയം. മുസ്‌ലിം ലീഗിലെ റഷീദ് കമ്മിച്ചാൽ, എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ പ്രവീൺ കുമാറിനെ 208 വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തവണ 24 വോട്ടുകൾക്ക് എൽഡിഎഫ് വിജയിച്ച വാർഡിൽ അംഗത്തിന്റെ മരണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe