കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി കെ.ബി അനിൽകുമാറിനെയാണ് ഇ ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയത്. ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് വാറന്റായി. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വൻതുക ലോണെടുത്ത് കരുവന്നൂർ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കിൽ ഈ രീതിയിൽ 18 കോടി തട്ടിയെടുത്തുവെന്നുമാണ് ഇയാൾക്കെതിരായ ആരോപണം. കേസിലെ 55 പ്രതികളുടെ കുറ്റപത്രമാണ് ആദ്യ ഘട്ടം സമർപ്പിച്ചത്. അതിൽ പതിനൊന്നാം പ്രതിയാണ് അനിൽകുമാർ. അനിൽകുമാറിന്റെ ജാമ്യാപേക്ഷ ഉച്ചതിരിഞ്ഞ് കൊച്ചിയിലെ പി എം എൽ എ കോടതി പരിഗണിക്കും.
18 കോടി തട്ടിയെന്ന് ആരോപണം, ഇഡി കുറ്റപത്രത്തിലെ 11-ാം പ്രതി; കരുവന്നൂർ കള്ളപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
Mar 11, 2024, 9:27 am GMT+0000
payyolionline.in
പ്രചാരണം കൊഴുപ്പിക്കാൻ മോദിയും എത്തുന്നു; പത്തനംതിട്ടയിൽ ചൂടേറും
മിഷേലിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; നടന്റെ മകന് പങ്കുണ്ടെന്ന സംശയം ആവർത് ..