‘2 കോടി മതി സിനിമ എടുക്കാൻ’; ഓണം ബമ്പറിന് പിന്നാലെ അനൂപിനെ തേടിയെത്തിയ ഓഫർ !

news image
Sep 22, 2022, 10:50 am GMT+0000 payyolionline.in

ഴിഞ്ഞ ഞായറാഴ്ചയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയുമായി എത്തിയ ബമ്പറിന്റെ വിജയി, ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളരക്കര. ഒടുവിൽ ഞായറാഴ്ച വൈകുന്നേരത്തോടെ ആ കോടീശ്വരൻ ആരാണെന്ന വിവരവും പുറത്തുവന്നു. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപാണ് ആ ഭാ​ഗ്യവാൻ. ബമ്പർ ഫലം വന്ന് നാല് ദിവസം ആയെങ്കിലും ഇതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് അനൂപിനെ തേടി എത്തുന്നത്. ഈ അവസരത്തിൽ തനിക്ക് വന്നൊരു സിനിമാ ഓഫറിനെ കുറിച്ച് അനൂപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

സിനിമയുടെ പ്രെഡ്യൂസറാണെന്നും പറഞ്ഞ് ഒരാൾ വന്നിരുന്നുവെന്ന് അനൂപ് പറയുന്നു. “സിനിമയിൽ അഭിനയിക്കുന്നുണ്ടോ, നമുക്ക് എടുക്കാം, രണ്ട് കോടി രൂപ മതിയെന്നൊക്കെ പറഞ്ഞു. എന്റേന്ന് നമ്പറൊക്കെ വാങ്ങി പോയി. ഒരുമാസം കഴിഞ്ഞ് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാം എന്ന് പറഞ്ഞാണ് പോയത്. അത് സത്യമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. ഇക്കാര്യം കേട്ടപ്പോൾ തന്നെ ഇല്ലെന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. ലോട്ടറി അടിക്കുന്നതിന് മുൻപ് സിനിമയിൽ അഭിനയിക്കണം എന്നൊരാ​ഗ്രഹം ഉണ്ടായിരുന്നു. ഇനി എന്തായാലും ഒന്നിനും ഇല്ല”, എന്ന് അനൂപ് പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അനൂപിന്റെ പ്രതികരണം.

 

അതേസമയം, അനൂപിന് അർഹമായ സമ്മാനത്തുക എത്രയും വേ​ഗം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ്. അഞ്ച് കോടിയാണ് സമ്മാനം. കോട്ടയം മീനാക്ഷി ലക്കി സെന്‍ററില്‍ നിന്നെടുത്ത ടിക്കറ്റ് ആണിത്. സമ്മാനാർഹൻ പാലായിലെ കാനറ ബാങ്ക് ശാഖയിൽ എത്തി ടിക്കറ്റ് കൈമാറിയിട്ടുണ്ട്. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ വെളുപ്പെടുത്താൻ ഇദ്ദേഹം തയ്യാറായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe