20ഓളം യുപി സ്കൂള്‍ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

news image
Jan 13, 2023, 5:05 am GMT+0000 payyolionline.in

തളിപ്പറമ്പ്: ഇരുപതോളം യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി ചെറിയൻമാക്കൻ ഫൈസലിനെ (52) ആണ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ പരാതിയിൽ തളിപ്പറമ്പ്എസ്.ഐ കെ ദിനേശൻ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി. പഠിപ്പിക്കുന്ന സമയത്താണ് അധ്യാപകൻ മോശമായി പെരുമാറിയത്. വിദ്യാർത്ഥിനികൾ സ്കൂൾ കൗൺസിലറോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

 

നവംബര്‍ മാസത്തില്‍ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്  പിന്നാലെ ഒളിവിൽ പോയ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ കളർകോട് സ്കൂളിലെ അധ്യാപകനാണ് പിടിയിലായത്. കന്യാകുമാരിയില് നിന്നാണ് അധ്യാപകന്‍ സജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇതിനു മുമ്പും ഇത്തരം കേസുകളിൽ നടപടി നേരിട്ടയാണ് ഇയാളെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സര്‍ക്കാര്‍ യുപി സ്കൂൾ വിദ്യാർത്ഥിനി മതാപിതാക്കളോട് പരാതി പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തു വന്നത്.

നവംബര്‍ അവസാനവാരം പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന്‍ അറസ്റ്റിലായിരുന്നു. ആറളം സ്വദേശി ഷംസീർ എന്നയാളെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മുഴപ്പിലങ്ങാട് സ്വദേശിയായ മദ്രസാ വിദ്യാർത്ഥിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. പന്തീരങ്കാവിൽ ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe