കോഴിക്കോട്: കോഴിക്കോടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിനെതിരെ നിക്ഷേപരും ജീവനക്കാരും നല്കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. ബാങ്ക് സിഇഒ വസീം, മാനേജരായ ഷംന കെടി, റാഹില ബാനു, മൊയ്തീന്‍കുട്ടി മറ്റ് ഡയറക്ടര്മാര്ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. വിവിധ നിക്ഷേപകരില്‍ നിന്ന് 20 കോടിയോളം രൂപ തട്ടിയതായാണ് പരാതി.
