2022-23 സാമ്പത്തിക വർഷം പയ്യോളി അർബൻ ബാങ്കിന് മികച്ച നേട്ടം

news image
Apr 28, 2023, 1:14 pm GMT+0000 payyolionline.in

പയ്യോളി: 2022-23 സാമ്പത്തിക വർഷം പയ്യോളി അർബൻ സഹകരണ ബാങ്കിന് മികച്ച നേട്ടമാണ് കൈവരിക്കാൻ കഴിഞ്ഞതെന്ന് ബാങ്ക് ചെയർമാൻ ടി.ചന്തു മാസ്റ്റർ പറഞ്ഞു. അകലാപ്പുഴ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അർബൻ ബാങ്ക് സ്റ്റാഫ് മീറ്റ് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം. എൻ പി. എ 3 ശതമാനത്തിൽ താഴെ എത്തിച്ച് ലക്ഷ്യം കൈവരിച്ചത് ചരിത്ര നേട്ടമാണ്. നിക്ഷേപത്തിന്റെ കാര്യത്തിലും വായ്പയുടെ കാര്യത്തിലും ബാങ്ക് നല്ല വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ചിട്ടുള്ളത്.

 

2023 – 24 സാമ്പത്തിക വർഷം മൂലധന പര്യാപ്തത 12 ശതമാന ത്തിലെത്തിച്ച് എൻ പി. എ. പൂജ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ബാങ്കിനുള്ളത്. ഇതിനായി വിശ്രമരഹിതരായി പ്രവർത്തിച്ച ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു. ബാങ്കിന്റെ രണ്ട് എടിഎം കൗണ്ടറുകളും ദിവസങ്ങൾക്കകം പ്രവർത്തന സജ്ജമാവും. യു.പി.ഐ ഉൾപ്പെടെ മറ്റ് ഡിജിറ്റൽ മേഖലകളിലേക്കും ബാങ്ക് പ്രവേശിക്കുകയാണ്.

മികച്ച നേട്ടം കൈവരിച്ച ശാഖകൾക്ക് ബാങ്ക് ചെയർമാനും വൈസ് ചെയർമാൻ എം.കെ. പ്രേമനും ഉപഹാരങ്ങൾ കൈമാറി. വരുന്ന സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖ ബാങ്ക് സി.ഇ.ഒ പി. പ്രദീപ് കുമാർ അവതരിപ്പിച്ചു.

പ്രസ്തുത ചടങ്ങിൽ ഡയറക്ട്ടർമാരായ എൻ കെ അബ്ദുറഹിമാൻ., അഡ്വ. രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം.പി.ജിതേഷ് , ഷിം ജിത് പി.ടി. ഗീത എം.എൻ.ശ്രീനി ഷാദ് കെ.എം, നിഷ പി.കെ, എസ് കെ അനൂപ്, അരുൺ സി എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ എ.കെ.ശശി സ്വാഗതം എ ജി എം പി.കെ ശശികുമാർ നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe