ബാഗേജിൽ കൊപ്ര; യാത്രക്കാരിയുടെ ബാഗ് വിമാനത്താവളത്തിൽ തടഞ്ഞു

news image
Nov 30, 2021, 1:42 pm IST payyolionline.in

ബം​ഗ​ളൂ​രു: ചെ​ക് ഇ​ൻ ബാ​ഗേ​ജി​ൽ കൊ​പ്ര ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗ്​ ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വെ​ച്ചു. കൊ​പ്ര നി​രോ​ധി​ത വ​സ്​​തു​വാ​ണെ​ന്ന്​ അ​റി​യാ​തെ ബാ​ഗി​ൽ ക​രു​തി​യ ഉ​ത്ത​രാ​ഖ​ണ്ഡ്​ സ്വ​ദേ​ശി​നി​യാ​ണ്​ വെ​ട്ടി​ലാ​യ​ത്. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട അ​ഷ്​​ത ചൗ​ധ​രി വി​മാ​ന​മി​റ​ങ്ങി​യി​ട്ടും ല​ഗേ​ജ്​ ല​ഭി​ക്കാ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്​ ബം​ഗ​ളൂ​രു​വി​ൽ ത​ട​ഞ്ഞു​വെ​ച്ച വി​വ​ര​മ​റി​യു​ന്ന​ത്.

 

ബ​ന്ധു​വീ​ട്ടി​ലെ വി​വാ​ഹ​ത്തി​നാ​യി ക​രു​തി​യ വ​സ്​​ത്ര​ങ്ങ​ള​ട​ക്ക​മു​ള്ള പ​ല​തും ല​ഗേ​ജി​ലാ​യി​രു​ന്നെ​ന്നും വി​വാ​ഹ​ച്ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ജ​ക്കാ​യാ​ണ്​ നാ​ല്​ കൊ​പ്ര ബാ​ഗി​ൽ ക​രു​തി​യ​തെ​ന്നും ​അ​ഷ്​​ത പ​റ​ഞ്ഞു. അ​റി​വി​ല്ലാ​യ്​​മ​കൊ​ണ്ട്​ ല​ഗേ​ജി​ൽ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​െ​പ്പ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ യ​ഥാ​സ​മ​യം യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചാ​ൽ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്ന്​ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

 

 

സി​ഗ​റ​റ്റ്​ ലൈ​റ്റ​ർ, തീ​പ്പെ​ട്ടി, പ​ട​ക്കം തു​ട​ങ്ങി തീ​പി​ടി​ത്ത​ത്തി​ന്​ ഏ​റെ സാ​ധ്യ​ത​യു​ള്ള വ​സ്​​തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ കൊ​പ്ര​യു​മു​ള്ള​ത്​ എ​ന്ന​തി​നാ​ലാ​ണ്​ നി​രോ​ധ​ന​മെ​ന്ന്​ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വ്യോ​മ​യാ​ത്ര അ​സോ​സി​യേ​ഷ​ൻ (അ​യാ​ട്ട) അ​പ​ക​ട​ക​ര​മാ​യ വ​സ്​​തു​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ സ്വ​യം ചൂ​ടാ​വാ​നു​ള്ള പ്ര​വ​ണ​ത​യു​ള്ള വ​സ്​​തു​ക്ക​ളു​ടെ ക്ലാ​സ്​ 4.2 ഗ​ണ​ത്തി​ലാ​ണ്​ കൊ​പ്ര​യെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

30 മു​ത​ൽ 40 ശ​ത​മാ​നം വ​രെ​യാ​ണ്​ കൊ​പ്ര​യി​ല​ട​ങ്ങി​യ വെ​ളി​ച്ചെ​ണ്ണ​​യു​ടെ തോ​ത്. ഇ​ത്ത​രം വ​സ്​​തു​ക്ക​ൾ ചെ​ക് ഇ​ൻ ല​ഗേ​ജി​ലോ കൈ​വ​ശ​മു​ള്ള ബാ​ഗി​ലോ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല. എ​ന്നാ​ൽ, കൊ​പ്ര പോ​ലു​ള്ള​വ നി​ശ്ചി​ത അ​ള​വി​ൽ മ​തി​യാ​യ പാ​ക്കി​ങ്ങോ​ടെ കാ​ർ​ഗോ​യി​ൽ അ​യ​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്.

എ​ന്നാ​ൽ, ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ തേ​ങ്ങ ചെ​ക്​ ഇ​ൻ ബാ​ഗേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്താം. പ​ല യാ​ത്ര​ക്കാ​ർ​ക്കും ഇ​ക്കാ​ര്യം അ​റി​യാ​തെ മു​മ്പും വി​മാ​ന​യാ​ത്ര​യി​ൽ പ്ര​യാ​സം നേ​രി​ട്ടി​ട്ടു​ണ്ട്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe