ജില്ലയില്‍ ഇന്ന് 1,567 കോവിഡ് പോസിറ്റീവ് കേസുകള്‍ : ടി.പി.ആര്‍: 23.58 %

news image
Jan 14, 2022, 6:15 pm IST payyolionline.in

കോഴിക്കോട് :  ജില്ലയില്‍ ഇന്ന്് 1,567 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സമ്പര്‍ക്കം വഴി 1,542 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 5 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 16 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,820 പേരെ പരിശോധനക്ക് വിധേയരാക്കി.

 

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 399 പേര്‍ കൂടി രോഗമുക്തി നേടി. 23.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8,156 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1,364 പേര്‍ ഉള്‍പ്പടെ 19,964 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 12,07,460 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,507 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ – 8,156

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 80

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 56
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 0

സ്വകാര്യ ആശുപത്രികള്‍ – 74

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 0

വീടുകളില്‍ ചികിത്സയിലുളളവര്‍ – 6,279

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe