കൊയിലാണ്ടിയില്‍ മലഞ്ചരക്ക് കടയില്‍ മോഷണം; സംഭവം ഇന്ന് പുലര്‍ച്ചെ

news image
Feb 29, 2024, 5:03 am GMT+0000 payyolionline.in
കൊയിലാണ്ടി: മലഞ്ചരക്ക് കടയില്‍ മോഷണം. കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ പ്രവ‍ര്‍ത്തിക്കുന്ന വടകര ട്രേഡേഴ്സിലാണ് മോഷണം നടന്നത്. 3 ചാക്ക് കുരുമുളക് നഷ്ടപ്പെട്ടതായാണ് അറിയുന്നത്. പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നറിയുന്നു. ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്.
ഏകദേശം 40,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമകള്‍ അറിയിച്ചു. വെളിച്ചെണ്ണയും കൊപ്രയും ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആതൊന്നും നഷ്ടപ്പെട്ടിട്ടില്ല. കടയുടെ മുന്നിൽ  ഒരു ഫൈബ‍ര്‍ കസേര  ഉപേക്ഷിച്ചി നിലയിൽ കണ്ടെത്തി. പുറത്ത് കാവല്‍ നിന്ന മോഷ്ടാവിന് ഇരിക്കാന്‍ കൊണ്ടുവന്നാതാണെന്ന് സംശയമുണ്ട്. ഒന്നില്‍ കൂടുതല്‍ പേര്‍ മോഷണസംഘത്തിലുണ്ടാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി പോലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചു. സമീപ സ്ഥലങ്ങളിലെ സി.സി.ടി.വി. പരിശോധിച്ചു വരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe