തിരുവനന്തപുരം: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചപ്പോള്‍ അവസരോചിതവുമായ ഇടപെടലിലൂടെ യാത്രക്കാരെ രക്ഷപ്പെടുത്തിയ ജീവനക്കാരെ അഭിനന്ദിച്ച് കെഎസ്ആര്‍ടിസി. കരുനാഗപ്പള്ളിയില്‍ നിന്നും തോപ്പുംപടിയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസാണ് ഇന്നലെ കത്തിയമര്‍ന്നത്. ബസിന്റെ സൈലന്‍സര്‍ ഭാഗത്ത് നിന്നും അമിതമായ പുകയും കരിഞ്ഞ ഗന്ധവും ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നു. ഡ്രൈവര്‍ സജി.എസ്, കണ്ടക്ടര്‍ സുജിത്ത്. എസ് എന്നിവരാണ് 44 പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതെന്നും അവരെ അഭിനന്ദിക്കുന്നതായും കെഎസ്ആര്‍ടിസി അറിയിച്ചു.
’44 യാത്രക്കാർ രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്’; അവസരോചിത ഇടപെടൽ നടത്തിയ ജീവനക്കാരെ അഭിനന്ദിച്ച് കെഎസ്ആർടിസി
Feb 24, 2024, 7:32 am GMT+0000
payyolionline.in
സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ, കേന്ദ് ..
ഉത്തർപ്രദേശിൽ തീര്‍ത്ഥാടകരുടെ വാഹനം കുളത്തിലേക്ക് മറിഞ്ഞു, ഏഴ് കുട്ടികളടക്കം ..