പയ്യോളി : രാജ്യത്ത് പള്ളികൾക്ക് മേൽ വർദ്ധിച്ചുവരുന്ന അവകാശവാദം രാജ്യത്തെ തകർക്കുമെന്നും അതിൻെറ പേരിൽ വെടിവെപ്പും കുഴപ്പങ്ങളും അരങ്ങേറി കൊണ്ടിരിക്കുകയാണെന്നും എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ പറഞ്ഞു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി
പയ്യോളിയിൽ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് പുനർ നിർമ്മിച്ചുകൊണ്ട് ഭരണാധികാരികൾ നൽകിയ ഉറപ്പ് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബുൾടോസർ രാജ് നടപ്പാക്കി കൊണ്ടിരിക്കുന്നു. ഓരോ വ്യക്തിയുടെയും വീട്ടിലെത്തുമ്പോഴാണ് പ്രയാസം മനസ്സിലാകൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് വാഹിദ് ചെറുവറ്റ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ജമീല, ജില്ലാ ജനറൽ സെക്രട്ടറി നാസർ എ പി, ജില്ലാ സെക്രട്ടറി കെ പി ഗോപി, വെൽഫെയർ പാർട്ടി കെ എം മജീദ് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ: മുഹമ്മദ്അലി, ഷംസീർ ചോമ്പാല , ബാലൻ നടുവണ്ണൂർ
വിം ജില്ല പ്രസിഡൻ്റ് റംഷീന ജലീൽ, വിം ജില്ലാ സെക്രട്ടറി ജസിയ കൊയിലാണ്ടി, എസ് ഡി ടി യു ജില്ലാ സെക്രട്ടറി എ ടി കെ അഷ്റഫ്, നവാസ് കല്ലേരി,നവാസ് നടുവണ്ണൂർ, ജെപി അബൂബക്കർ, ഹമീദ് എടവരാട് എന്നിവർ സംസാരിച്ചു.
ഷറഫുദ്ധീൻ വടകര സ്വഗതവും സകരിയ എം കെ നന്ദിയും പറഞ്ഞു.