ചെന്നൈ : 471 ദിവസത്തെ ജയിൽവാസത്തിന് ശേഷം തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജി പുറത്തേക്ക്. ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് ഡിഎംകെ അഭിഭാഷകർ പറഞ്ഞു. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സിൽ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, അന്വേഷണ ഏജൻസികൾ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോൾ സുപ്രീം കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു. ജോലിക്ക് കോഴ കേസിൽ കഴിഞ്ഞ വർഷം ജൂണിലാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.
471 ദിവസത്തെ ജയിൽവാസത്തിന് ശേഷം സെന്തിൽ ബാലാജി പുറത്തേക്ക്, സുപ്രീം കോടതി ജാമ്യം അനുവദിച്ചു
Sep 26, 2024, 10:17 am GMT+0000
payyolionline.in
തൃശൂർ കുതിരാനിലെ സ്വർണ്ണ കവർച്ച; പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ, അന്വ ..
ഡോക്ടർക്ക് നേരെ കത്തി വീശി, ചോദിച്ച മരുന്ന് എഴുതി വാങ്ങി യുവാവ്; സംഭവം പൊന്നാ ..