5 ജി ലേലം: ലേലതുക 1.45 ലക്ഷം കോടി കടന്നു

news image
Jul 26, 2022, 10:20 pm IST payyolionline.in

ന്യൂഡൽഹി: ഇന്ത്യയിലെ 5ജി ലേലം ആദ്യദിനം തന്നെ 1.45 ലക്ഷം കോടി കടന്നു. മുകേഷ് അംബാനി, സുനിൽ മിത്തൽ, ഗൗതം അദാനി എന്നിവരാണ് ലേലത്തിന് മുൻപന്തിയിലുള്ളത്. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് ലേലവിവരങ്ങൾ അറിയിച്ചത്.നാല് റൗണ്ട് ലേലമാണ് നടന്നത്. നാളെ അഞ്ചാം റൗണ്ട് ലേലം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാവരും നിന്നും നല്ല സഹകരണമാണ് ഉണ്ടായത്. അതിവേഗ ഇന്റർനെറ്റ് എത്തുന്നതോടെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5ജിയിൽ 5 ജി.ബി ഡൗൺലോഡ് ചെയ്തെടുക്കാൻ 35 സെക്കൻഡ് മതി. 4ജിയിൽ ഇതിന്40 മിനിറ്റ് സമയം വേണം.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe