5 വയസ്സുകാരി 95–ാം വയസ്സിൽ എങ്ങനെയായിരിക്കും? വിഡിയോ വൈറലായി

news image
Apr 27, 2023, 10:34 am GMT+0000 payyolionline.in

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാഗമായുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരത്തിലൊരു വിഡിയോ പങ്കുവയ്ക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്ര. ഒരു പെൺകുട്ടിയാണ് ഈ ചിത്രത്തിലെ താരം. പെൺകുട്ടിയുടെ ഇപ്പോഴത്തെ രൂപവും വയസ്സാകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളുമാണ് വിഡിയോയുടെ ഉള്ളടക്കം. അതിമനോഹരമെന്ന് പറഞ്ഞാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്കുവച്ചത്.

 

 

‘അഞ്ചുവയസ്സുള്ള പെൺകുട്ടി 95 വയസ്സാകുമ്പോൾ എങ്ങനെയായിരിക്കുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ വ്യക്തമാക്കുകയാണ് ഈ ചിത്രങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തി എന്നെ അതിശയിപ്പിക്കുകയാണ്.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.

പെൺകുട്ടിയുടെ ജീവിതത്തിലെ വിവിധഘട്ടങ്ങൾ ഈ വിഡിയോയില്‍ ചിത്രങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ചെറിയപെൺകുട്ടിയിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചാണ് വൃദ്ധയായി മാറുന്നതെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ വ്യക്തമാക്കുകയാണ് വിഡിയോയിൽ. ട്വിറ്ററിലെത്തിയതോടെ വിഡിയോയ്ക്ക് വിവിധ രീതിയിലുള്ള കമന്റുകളും എത്തി. ‘ഇത് വളരെ മനോഹരമാണ്. പക്ഷേ,യാഥാർഥ്യം അങ്ങനെയാകണമെന്നില്ല.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ഇത് അൽപം അപകടകരമാണ്. ഇത്തരത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെതാണ് ഭാവി എങ്കിൽ ഭയക്കേണ്ടതുണ്ട്.’– എന്ന രീതിയിലും കമന്റുകൾ എത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe