60 വയസ്സു കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കണം: മൂടാടി പ്രവാസി ലീഗ് സംഗമം

news image
May 29, 2023, 8:40 am GMT+0000 payyolionline.in

മൂടാടി: പ്രവാസി ലീഗ് മൂടാടി പഞ്ചായത്ത്‌ സംഗമം നന്തി ഖായി ദേ മില്ലത് ഓഡിറ്റോറിയത്തിൽ  നടന്നു. റഷീദ് മണ്ടോളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ കമ്മിറ്റി ഉപദ്യക്ഷൻ ഹുസ്സെയ്ൻ കമ്മന ഉത്ഘാടനം ചെയ്തു.

ഗവർമെന്റ് വിക്ടോറിയ കോളജ് ചരിത്ര വിഭാഗം തലവൻ പിജെ വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് ck അബൂബക്കർ, അബ്ദുറഹിമാൻ വർദ്, കെപി കരീം എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ എംസി ശറഫുദ്ധീൻ സ്വാഗതവും, മൊയ്‌ദീൻ ഹാജി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe