അയനിക്കാട് ശിഹാബ്തങ്ങൾ റിലീഫ് സെന്റർ ആതുര – വിദ്യാഭ്യാസ മേഖലകളിലേക്ക്

news image
Sep 13, 2021, 6:58 pm IST

പയ്യോളി: അയനിക്കാട് പ്രദേശത്തെ മുസ്ലിം ലീഗ് കമ്മിറ്റികളുടെ സംയുക്ത സംരംഭമായ ശിഹാബ് തങ്ങൾ റിലീഫ് സെന്റർ പ്രദേശത്തെ എട്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഡിവിഷൻ പ്രദേശങ്ങളിൽ കാരുണ്യ മേഖലയിൽ ശക്തമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പ്രദേശത്തുള്ള അശരണരായ രോഗികൾക്കുള്ള ആതുര രംഗത്തെ സഹായങ്ങളും സേവനങ്ങളും, വിദ്യാഭ്യാസ മേഖലയിൽ പ്രയാസപ്പെടുന്നവർക്കുള്ള പഠന സഹായങ്ങൾ എന്നീ രംഗങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് ചെയർമാൻ ഫൈസൽ നല്ലളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രൂപരേഖ തയ്യാറാക്കി.

അയിനിക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെന്റർ വിഭവസമാഹരണ ഫണ്ട് ബൈത്തുന്നൂർ മഹ്മൂദിൽ നിന്നും മഠത്തിൽ അബ്ദുറഹ്മാൻ ഏറ്റുവാങ്ങുന്നു.

 

മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ള ഉദ്ഘാടനം ചെയ്തു. വിഭവസമാഹരണ ഫണ്ട് നിയോജകമണ്ഡലം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ ബൈത്തുന്നൂർ മഹ്മൂദിൽ നിന്നും ഏറ്റുവാങ്ങി. ഫവാസ് കാട്ടൊടി ചർച്ച ഉദ്ഘാടനം ചെയ്തു. പി.എം റിയാസ്, കെ.ടി സെയ്തുമുഹമ്മദ്, നടയിൽ കുഞ്ഞഹമ്മദ്, ഇബ്രാഹിം കുട്ടി ഷാമിയാന, നിഷാദ്‌ ചക്യേരി, ഇമത്യാസ് ആനച്ചി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ റഫീഖ് കുണ്ടാടേരി സ്വാഗതവും തച്ചിലേരി അസ്സയിനാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe