ഡിസംബര്‍ 3 – ധ്യാന്‍ ചന്ദ്

news image
Dec 3, 2013, 12:33 am IST payyolionline.in

ഇന്ത്യയ്ക്ക്‌ തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്സില്‍ ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാന്‍ ചന്ദ് ആദ്യമായി ഒളിമ്പിക്സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികള്‍ അദ്ദേഹത്തെ കണക്കാക്കിയത്‌.

 ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ല്‍ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ ഇന്ത്യ അമേരിക്കയെ 24-1 ന്‌ തോല്പ്പിച്ചു. 1936-ലെ ഒളിമ്പിക്സില്‍ ജര്‍മ്മനിയെ ഇന്ത്യ തോല്പിച്ചപ്പോള്‍, ഹിറ്റ്ലര്‍ നല്‍കിയ ഒരു അത്താഴവിരുന്നില്‍ ധ്യാന്‍ചന്ദ് സംബന്ധിച്ചു. ഇന്ത്യന്‍ കരസേനയില്‍ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന ധ്യാന്‍ചന്ദിനു ഹിറ്റ്ലര്‍, ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജര്‍മ്മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്തു. എന്നാല്‍ ധ്യാന്‍ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും പത്മഭൂഷൺ നല്‍കി ആദരിക്കുകയും ചെയ്തു.
1930-ല്‍ വിയന്നയില്‍ അവിടുത്തുകാര്‍ ധ്യാന്‍ ചന്ദിൻറെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളില്‍ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യന്‍ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാന്‍ചന്ദിനെ പോലെ ഹോക്കിയില്‍ ജയിക്കാൻ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിൻറെ തെളിവായിരുന്നു ആ പ്രതിമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe