പയ്യോളിയിൽ റമളാൻ കിറ്റ് വിതരണവും, സി.എച്ച് സെൻ്റർ ഫണ്ട് സമർപ്പണവും

news image
Apr 9, 2023, 2:34 pm GMT+0000 payyolionline.in

പയ്യോളി: പരിശുദ്ധ റമളാനിൽ റിലീഫ് പ്രവർത്തനത്തിന് പ്രാമുഖ്യം നൽകണം എന്ന സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 23-ാം ഡിവിഷനിൽ ജാതിമത ഭേദമന്യേ ,150 ഓളം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് നൽകി. റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള കിറ്റ് വിതരണം ,മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ,ഡിവിഷൻ പ്രസിഡണ്ട് നിസാർ പയലന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.

തുടർന്ന് കോഴിക്കോട് സി.എച്ച് സെൻ്റർ ഫണ്ടിലേക്ക് ഗൃഹ സമ്പർക്കത്തിലൂടെ സ്വരൂപിച്ച സംഖ്യ ,സി.എച്ച് സെൻ്റർ കോഓഡിനേറ്റർ ഹുസ്സയിൻ മൂരാടിന്, ജനറൽ സെക്രട്ടറി കെ.ടി.സമദ് കൈമാറി. ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ,എം.സി.അബ്ദുറസാഖ്, കെ.ടി.സമദ് ,പി.എം.ഹനീഫ ,പി .പി .ഹമീദ് ,കെ .സി .ഇസ്മായിൽ, കെ.വി ഹനീഫ എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe