കീഴൂർ-പള്ളിക്കര വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഓടികൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്റെ ഓട്ടം പുനഃസ്ഥാപിക്കണം

news image
Apr 9, 2023, 3:27 pm GMT+0000 payyolionline.in

മേപ്പയ്യൂർ : നിറയെ യാത്രക്കാരുമായി മേപ്പയ്യൂരിൽ നിന്നും കീഴൂർ പള്ളിക്കര വഴി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഓടികൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്റെ ഓട്ടം നിലച്ചിട്ട് ഇപ്പോൾ മാസങ്ങൾ തന്നെയായി. പ്രസ്തുത ബസ്സിന്റെ ഓട്ടം പുനഃസ്ഥാപിക്കണമെന്ന് കീഴൂർ കൂട്ടായ്മ ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

അതിരാവിലെ മെഡിക്കൽ കോളേജിലെത്തുന്ന ഈ ബസ്സ്, ഒ പിടിക്കറ്റ് എടുക്കുന്നവർക്കും യാത്രാക്ലേശം അനുഭവിക്കുന്ന പള്ളിക്കര നിവാസികൾക്കും ഏറെ ആശ്വാസകരമായിരുന്നു.ഇത് സംബന്ധിച്ച നിവേദനം വകുപ്പ് മന്ത്രിക്ക് കൊടുക്കാനും ഒപ്പ് ശേഖരണം നടത്താനും യോഗം തീരുമാനിച്ചു.

യോഗത്തിൽ കെ.സന്ദീപ് അധ്യക്ഷ്യം വഹിച്ചു. ശ്രീശൻ കീഴൂർ, ഉണ്ണി മാധവം, മൂഴിക്കൽ ചന്ദ്രൻ ,ഓ ടാണ്ടിയിൽ വിനോദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി -കെ.സന്ദീപ് (പ്രസി) ഓടാണ്ടിയിൽ വിനോദൻ (വൈ. പ്രസി) ഇ.ആനന്ദൻ (സെക്ര) മൂഴിക്കൽ ചന്ദ്രൻ (ജോ: സെക്ര) ഉണ്ണി മാധവം ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe