കെഎസ്ആർടിസി സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്നു

news image
Apr 18, 2021, 10:03 am IST

കോഴിക്കോട്: തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളിൽ 1530 എണ്ണം ഷെഡിൽ കയറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. യാത്രക്കാർ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതുമാണു കാരണം.

ബസുകൾ നിർത്തിയിടാൻ ഏപ്രിൽ 1 മുതൽ സൗകര്യമൊരുക്കണമെന്നു മാർച്ച് അവസാനയാഴ്ച കോർപറേഷൻ അധികൃതരുടെ നിർദേശമുണ്ടായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പായതിനാൽ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സർക്കാർ നിർദേശം. ഏപ്രിൽ 6നു തിരഞ്ഞെടുപ്പു കഴിഞ്ഞ് 8നു ചേർന്ന യോഗത്തിലാണ് അധികമുള്ള ബസുകൾ നിർത്തിയിടാൻ തീരുമാനിച്ചത്.

കോവിഡ് ലോക്ഡൗണിനു ശേഷം കെഎസ്ആർടിസി സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിച്ചിരുന്നില്ല. അതുമൂലമുള്ള യാത്രാദുരിതം രൂക്ഷമാകുന്നതിനിടെയാണു നിലവിലെ സർവീസുകളും വെട്ടിക്കുറയ്ക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe