കെ.പി.എസ്.ടി.എ. മേലടി ഉപജില്ലയിലെ അധ്യാപകർക്കുള്ള യാത്രയയപ്പും-അനുമോദന സമ്മേളനവും പയ്യോളിയിൽ

news image
Apr 11, 2021, 4:51 pm IST

പയ്യോളി: കെ.പി.എസ്.ടി.എ.മേലടി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സംഘടനയിലെ അധ്യാപകർക്കുള്ള അനുമോദന സമ്മേളനവും സംഘടിപ്പിച്ചു.
കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.ശ്യാംകുമാർ ഉപഹാര സമർപ്പണം നടത്തി.

റവന്യൂ ജില്ലാ പ്രസിഡൻ്റ് സജീവൻ കുഞ്ഞോത്ത്, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവ് വടക്കയിൽ, ടി.കെ.പ്രവീൺ, പി.കെ.അനീഷ്, എ.സുരേഷ് കുമാർ, ഇ.സുരേഷ് ബാബു, ടി.സി. സുജയ, പി.സുനീത, ടി.സതീഷ്ബാബു, ആർ.പി ഷോഭിദ് എന്നിവർ പ്രസംഗിച്ചു.
സർവീസിൽ നിന്ന് വിരമിക്കുന്ന മേലടി എ.ഇ.ഒ. രാജീവ് വടക്കയിൽ, കുഞ്ഞബ്ദുള്ള മാണിക്കോത്ത്, പി.മുഹമ്മദ് അഷ്റഫ്, കെ.വി.ശശികുമാർ, എം.കെ മോഹനൻ, എൻ.കെ.സുരേഷ്, കെ.കെ.നാരായണൻ, എം.സത്യനാഥൻ, പി.പി.കുഞ്ഞമ്മദ് എന്നിവർക്ക് ഉപഹാര സമർപ്പണവും നടത്തി.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കെ.പി.എസ്.ടി.എ അംഗങ്ങളായ എം.കെ.കുഞ്ഞമ്മദ്, ടി.കെ.രജിത്ത്, കുഞ്ഞബ്ദുള്ള മാണിക്കോത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഉപജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ പി.കെ.അബ്ദുൾ സലാം നന്ദിയും പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe