കോവിഡിനെതിരെ പയ്യോളിയിൽ ‘ദിശ’ യുടെ ഡിഫെൻസ് ടീം

news image
May 11, 2021, 8:05 pm IST

പയ്യോളി: ‘ദിശ’ പയ്യോളിയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിക്കെതിരെ ഡിഫെൻസ് ടീം രൂപീകരിച്ചു. പയ്യോളി നഗരസഭയിലെ 20,21 ഡിവിഷന്റെ ഭാഗങ്ങളിലാണ് ഇതിന്റെ പ്രവർത്തനം.

 

 

‘ദിശ’ കുടുംബാംഗങ്ങൾ നൽകിയ സംഭാവനയിലൂടെ 10 ഓക്സിമീറ്റർ, 25 പി പി ഇ കിറ്റ്, ഫോഗിംഗ് മെഷീൻ, സ്പ്രേയർ എന്നിവ കൊയിലാണ്ടി നിയുക്ത എം എൽ എ കാനത്തിൽ ജമീല നാടിന് സമർപ്പിച്ചു.  ചടങ്ങിൽ ദിശ സെക്രട്ടറി അബ്ദുൽ ഗഫൂർ കെ.ടി. അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ടി. ചന്ദു മാസ്റ്റർ, കെ.ടി. ലിഖേഷ്, അജ്മൽ എം.വി, എ. രാഘവൻ മാസ്റ്റർ, പി വി അനിൽ കുമാർ എന്നിവർ സംസാരിച്ചു.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe