മണിയൂരിൽ വീടിന് മുകളിൽ തെങ്ങ് വീണു: ശ്രദ്ധേയമായി ‘വിഖായ റെസ്ക്യൂ ടീം’ സേവനം

news image
Jun 20, 2021, 11:20 am IST

പയ്യോളി: വീടിന് മുകളിൽ തെങ്ങ് മുറിഞ്ഞ് വീണപ്പോൾ മുറിച്ച് മാറ്റാൻ ഓടിയെത്തിയത് മണിയൂരിലെ വിഖായ റെസ്ക്യൂ ടീം അംഗങ്ങൾ. ഇന്നലെ വൈകീട്ട് ശക്തമായ കാറ്റിൽ  മുടപ്പിലാവിൽ നെല്ലിയുളളതിൽ യൂസഫിന്റെ വീടിന് മുകളിലാണ് വലിയ തെങ്ങ് മുറിഞ്ഞ് വീണത്. മഴയായത് കൊണ്ട് വീടിന് മുകളിൽ കയറി തെങ്ങ് മുറിച്ച് മാറ്റാൻ എല്ലാവരും പ്രയാസപ്പെട്ട  സന്ദർഭത്തിലാണ് പരിശീലനം നേടിയ വിഖായ റെസ്ക്യൂ ടീമംഗങ്ങൾ വളരെ
സാഹസപ്പെട്ട് വീടിന് മുകളിൽ നിന്നും തെങ്ങ് മുറിച്ച് മാറ്റിയത്. എൻ.കെ ഹാഷിം കുറുന്തോടി, റസീഫ് കുറുന്തോടി, ജാസിം കുന്നത്കര, അക്‌ബർ കുന്നത്കര, സുബൈർ കുറുന്തോടി, നാസിഫ് കുന്നത്കര, ഷംസീർ കുറുന്തോടി, അസ്‌ലം മുടപ്പിലാവിൽ എന്നിവർ നേതൃത്വം നൽകി.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe