‘കൈതാങ്ങ്’ പദ്ധതി ഫണ്ട് വിതരണം ചെയ്തു

news image
May 9, 2021, 7:44 pm IST

മേപ്പയ്യൂർ: മസ്ക്കറ്റ്  കെ എം സി സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിനൽകുന്ന ‘വിശുദ്ധ റമദാനിൽ യത്തീം കുടുംബത്തിന് ഒരു കൈതാങ്ങ്’ പദ്ധതിക്ക് ഫണ്ട് കൈമാറി.  മസ്കറ്റ് കെ എം സി സി പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം അഷ്‌റഫിന് ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ  പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, പി പി സി മൊയ്‌തീൻ, കെ.കെ മുഹമ്മദ്‌, കെ.സി.ഇബ്രാഹിം ഹാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe