നന്തിയിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

news image
Nov 21, 2021, 12:53 pm IST payyolionline.in

നന്തി ബസാർ: നന്തി മേൽപാലം ടോൾ ബൂത്തിനു സമീപം ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്ക് പാതി മറിഞ്ഞു. കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻറെ ടാങ്കർ ലോറിയാണ്‌ രാവിലെ പതിനൊന്ന് മണിയോടെ അപകടത്തിൽപ്പെട്ടത്.

ഉടൻ തന്നെ  കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി.  എ എസ് ടി ഒ പി കെ പ്രമോദിന്റെ നേതൃത്തത്തിൽ  അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയിൽ ഗ്യാസ് ചോർച്ചയില്ലെന്നു ഉറപ്പു വരുത്തുകയും ചെയ്തു. പാതി മറിഞ്ഞ ടാങ്കർ ലോറിയെ ക്രയിൻ എത്തിച്ച്  സുരക്ഷിതമായി മാറ്റാനാണ് ശ്രമിക്കുന്നത്. സേന സംഭവ സ്ഥലത്തു തുടരുകയാണ്. നിലവിൽ ദേശീയപാതയിൽ ഗതാഗത തടസ്സം ഇല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe