നരേന്ദ്രമോദിയുടെ 71 -ാം ജന്മദിനം; ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി പ്രജീഷ്കുമാറിന് ആദരവ്

news image
Sep 17, 2021, 9:11 pm IST

പയ്യോളി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തോട്നുബന്ധിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പയ്യോളി നഗരസഭയിൽ മികച്ച പ്രവർത്തനം നടത്തിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ടിപി പ്രജീഷ്കുമാറിനെ ബിജെപി പയ്യോളി സൗത്ത് ഏരിയ കമ്മിറ്റി ആദരിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീക്ക്, വൈസ്ചെ യർപേഴ്സൺ ഫാത്തിമ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുജല ചെത്തിൽ, അഞ്ചാം ഡിവിഷൻ കൗൺസിലർ സ്മിതേഷ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് അംബികഗിരിവാസൻ, ഏരിയ പ്രസിഡന്റ് സി. സി. ബബിത്, വൈസ് പ്രസിഡന്റ് ടി. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു. 36-ാം ഡിവിഷൻ കൗൺസിലർ നിഷാഗിരീഷ് മൊമെന്റോ നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe