കാലിക്കറ്റ് ഡിഫൻസ് സൊസൈറ്റി കാർഗിൽ വിജയ് ദിവസ് ആചരിച്ചു

news image
Jul 27, 2021, 11:42 am IST

കോഴിക്കോട്: കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചതിന്റെ സ്മരണ പുതുക്കി ഡിഫൻസ് സൊസൈറ്റി കാലികറ്റ് കാർഗിൽ വിജയ്‌ ദിവസ് ആചരിച്ചു.  രാവിലെ ധീരജവാൻ ക്യാപ്റ്റൻ പി വി വിക്രമിന്റെ മാതാപിതാക്കളായ  റിട്ട.  ലഫ്റ്റൻറ്റ് കേണൽ പി.കെ പി വി പണിക്കർ   – കല്യാണി പണിക്കർ എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു.

 

കഴിഞ്ഞ വർഷം റിപബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ബെസ്റ്റ്  എന്‍ സി സി  കേഡറ്റുകളെ മെമന്റോവും ക്യാഷവാർഡും നല്കി ചടങ്ങില്‍  ആദരിച്ചു. ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് പ്രസിഡണ്ട് മീത്തൽ അജയകുമാറിന്റെ സാനിദ്ധ്യത്തിൽ കോഴിക്കോട് എന്‍ സി സി ഗ്രൂപ്പ് ഹെഡ്ക്വാർട്ടർ കമാഡൻറ് ബ്രിഗേഡിയർ എ വൈ രാജൻ   കേഡറ്റ്സിനുള്ള മെമന്റോയും ഡെപ്യൂട്ടി കമാന്റ്ൻറ്റ് കേണൽ സഞ്ജയ് കുമാർ  കേഡറ്റുകൾക്ക് കേഷവാർഡും നല്കി.  ഡിഫൻസ് സൊസൈറ്റി കാലിക്കറ്റ് സെക്രട്ടറി  പി.എൽ പ്രദീപ്,   ജോ : സെക്രട്ടറി അനിൽകുമാർ,  സി.എ അനീഷ്,  നായബ്‌ സുബൈദാർ, അനീഷ് എന്നിവർ സന്നിദ്ധരായിരുന്നു. കൂടാതെ ഡിഫൻസ് സൊസൈറ്റി കാലികറ്റിന്റെ അംഗങ്ങളും കുടുംബാംഗങ്ങളും കൊറോണ പ്രോട്ടോകോൾ നിലനില്ക്കുന്നതു കാരണം ധീര ജവാന്മാരുടെ സ്മരണാഞ്ജലി ഓർമ്മ ദീപങ്ങളായി വീടുകളിൽ തെളിയിച്ചു.

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe