നന്തി കോടിക്കൽ തഹ്ഫിദുല്‍ ഖുര്‍ആന്‍ കോളേജ് വാർഷികവും ഒന്നാം സനദ് ദാനവും

news image
Apr 12, 2021, 10:10 pm IST

നന്തിബസാര്‍: കോടിക്കല്‍ അല്‍ബയാന്‍ തഹ്ഫിദുല്‍ ഖുര്‍ആന്‍ കോളേജിന്റെ ആറാം വാര്‍ഷികവും ഒന്നാം സനദ് ദാന സമ്മേളനവും കെ.സെയ്ദുമുസ്‌ള്യാര്‍ നഗറില്‍ സമസ്ത നേതാവ് കുട്ടി ഹസ്സന്‍ദാരിമി ഉദ്ഘാടനം ചെയ്തു.

കെ.അബുബക്കര്‍ ഹാജി ചടങ്ങിൽ അധ്യക്ഷനായി. ഒമ്പതുഹാഫളുകള്‍ക്കുള്ള സനദ് ദാനകര്‍മ്മം അല്‍ ഹാജ് ഇ.കെ.അബുബക്കര്‍ മുസ്ല്യാര്‍ നിര്‍വഹിച്ചു. ആര്‍.വി.അബുബക്കര്‍ യമാനി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. എം.ചേക്കുട്ടിഹാജി, പി.കെ.ഹുസ്സൈന്‍ ഹാജി, വി.കെ.ഇസ്മായില്‍ എന്നിവർ സംസാരിച്ചു. റഷീദ് കൊളറാട്ടില്‍ സ്വാഗതവും, മജീദ് മന്നത്ത് നന്ദിയും പറഞ്ഞു. മഹല്ലുഖത്തീബ് യുസുഫിദാരിമി, പ്രാര്‍ത്ഥനയും, ഹിഫ്ള് വിദ്യാര്‍ത്ഥി അബ്ദുള്ള ഖീറാഅത്തും നടത്തി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe