പയ്യോളിയിലെ മാലിന്യം കലര്‍ന്ന കുടിവെള്ളവിതരണം നാട്ടുകാർ തടഞ്ഞു; കരാറുകാരനെതിരെ നടപടിക്കൊരുങ്ങി നഗരസഭ

news image
May 11, 2021, 10:51 pm IST

പയ്യോളി: നഗരസഭ 28-ാം ഡിവിഷനായ ബിസ്മി നഗറില്‍ വിതരണം ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്നതായുള്ള ആക്ഷേപത്തെ തുടർന്ന് നാട്ടുകാർ വിതരണ വാഹനം തടഞ്ഞു. ചൊവ്വാഴ്ച വിതരണം ചെയ്യാനെത്തിയ കുടിവെള്ളത്തിലാണ് പുഴുക്കൾ കലർന്നതായി ശ്രദ്ധയിൽ പെട്ടത്. അതേസമയം കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയ ഏജൻസി വിതരണം ചെയ്ത കുടിവെള്ളം അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് എത്തിച്ചതെന്നാണ് കണ്ടെത്തിയത്. നഗരസഭ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ പി.എം ഹരിദാസൻ, കൗൺസിലർ പി.എം റിയാസ് എന്നിവർ സ്ഥലം സന്ദർശിക്കുകയും വെള്ളം പരിശോധനയ്ക്ക് അയക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

 

 

കരാർ എടുത്ത വ്യക്തി  വെള്ളം കരാറിൽ ഉൾപ്പെടാത്ത സ്ഥലത്ത് നിന്നാണ് എടുത്തത് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിതരണ കരാര്‍ എടുത്ത വ്യക്തിക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി കരാറുകാരനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും
ഇനി മുതൽ മുനിസിപ്പാലിറ്റിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണ നിലവാരം അതാത് ദിവസങ്ങളിൽ ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചെയർമാൻ വടക്കയിൽ ഷഫീഖ് അറിയിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe