പയ്യോളിയിൽ 350 കുടുംബങ്ങൾക്ക് റമളാൻ കിറ്റ് വിതരണം ചെയ്തു

news image
May 10, 2021, 8:38 pm IST

പയ്യോളി: അവശത അനുഭവിക്കുന്നവർക്കായി പയ്യോളി ഐ പി സി യും മേലടി യൂണിറ്റ് മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പയ്യോളിയിലേയും പരിസര പ്രദേശങ്ങളിലേയും 350 ൽ പരം നിർധന കുടുംബങ്ങളിലാണ് റമളാൻ കിറ്റുകൾ വിതരണം ചെയ്തത്. പയ്യോളി ഐ പി സി യിൽ നടന്ന വിതരണ ഉൽഘാടനം എസ് എം എ ജില്ലാ സെക്രട്ടറി പി പി അബ്ദുൽ അസീസ് നിർവ്വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അഫ്സൽ കൊളാരി, ഐ പി സി ജനറൽ മാനേജർ പി എം ഹുസൈൻ, ഹബീബു റഹ്മാൻ സുഹ്‌രി, അബ്ദുൽ ഫതാഹ് എൻ കെ , മുഹമ്മദ് അലി സി ടി , സഫീർ കെ ടി , റഊഫ് ബിസ്മി നഗർ, റിയാസ് പി പി സംബന്ധിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe