പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി അക്ഷരവണ്ടി യാത്ര ആരംഭിച്ചു

news image
Jul 5, 2021, 8:42 pm IST

തിക്കോടി: പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരീക്ഷാ സഹായി എത്തിക്കുന്നതിനായി അക്ഷരവണ്ടി യാത്ര ആരംഭിച്ചു. കൊയിലാണ്ടി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത അക്ഷരവണ്ടി വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് വിദ്യാർത്ഥികൾക്കാവശ്യമായ ഫോക്കസ് ഏരിയ നോട്ടുകൾ വിതരണം ചെയ്തു.

കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല  ഉദ്ഘാടനം ചെയ്ത പരിപാടിയിൽ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട്  ജമീല സമദ് അദ്ധ്യക്ഷയായിരുന്നു. പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ കെ പ്രദീപൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി ഷക്കീല, കെ ടി .വിനോദൻ, ബിനു കാരോളി, കെ സജിത്ത്, കെ പി ഗിരീഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എം.ടി ജിജേഷ് നന്ദി പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe