ഡി വൈഎഫ് ഐ പാലേരിമുക്കിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

news image
Jun 18, 2021, 11:51 am IST

പയ്യോളി: ഡി വൈഎഫ് ഐ പാലേരിമുക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് പരിധിയിലെ മുഴുവൻ നേഴ്സറി, എൽ പി, യു പി  വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

 

 

ചടങ്ങ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നന്ദിത അധ്യക്ഷയായി. സിപിഐഎം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ,  ഡി വൈ എഫ് ഐ നോർത്ത് മേഖല സെക്രട്ടറി വിഷ്ണുരാജ്,  പ്രസിഡന്റ്‌ എ ടി രജീഷ്, വി രവീന്ദ്രൻ , പി സി ഗിരീഷ്,  എം എ വിനോദ്, എ നസീർ എന്നിവർ പങ്കെടുത്തു.  സെക്രട്ടറി ഡി എം നിധിൻ  സ്വാഗതം പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe