പുതിയ നിര്‍ദ്ദേശത്തില്‍ ആളൊഴിഞ്ഞ് പയ്യോളി ടൌണ്‍; ഇന്നത്തെ ടിപിആര്‍ പത്തില്‍ കുറഞ്ഞാല്‍ കാറ്റഗറി മാറും

news image
Jul 27, 2021, 12:53 pm IST

പയ്യോളി: വാക്സിനേഷന്‍, കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കാത്തവര്‍ പുറത്തിറ ങ്ങരുതെന്ന പയ്യോളി നഗരസഭയുടെ പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്നു ടൌണിലെ തിരക്ക് പൂര്‍ണ്ണമായി ഇല്ലാതായി.

തിങ്കളാഴ്ച മുതലാണ് നഗരസഭയുടെ പുതിയ നിര്‍ദ്ദേശം നടപ്പിലാക്കി തുടങ്ങിയത്.  ഇതിന്റെ ഭാഗമായി ഇന്നലെ പോലീസ് വ്യാപാര സ്ഥാപനങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ആദ്യ ഘട്ടം എന്ന നിലയില്‍ നിബന്ധനകള്‍ വ്യാപാരികളെ അറിയിക്കുകയാണ് ചെയ്തത്. വരും ദിവസങ്ങളില്‍ ഇത് സംബന്ധമായി നടപടികള്‍ ഉണ്ടാവുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

 

 

 

 

 

 

സ്ഥിരമായി തിരക്ക് അനുഭവപ്പെടുന്ന പേരാമ്പ്ര റോഡ്, ബീച്ച് റോഡ് എന്നിവടങ്ങളില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കാന്‍ അനുമതിയുള്ള വ്യാപാരികള്‍ മാത്രമാണ് ഉള്ളത്. ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോഴും തുറന്നിരുന്ന ഹോട്ടലുകള്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് ശേഷം പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. ഹോം ഡെലിവറി നല്‍കുന്നതിലെ പ്രയോഗിക ബുദ്ധിമുട്ടും കോഴിയുടെ വില വര്‍ദ്ധനവുമാണ് ഹോട്ടലുകള്‍ അടച്ചിടുന്നതിന് പ്രധാന കാരണമായി പറയുന്നത്.

അതേസമയം നഗരസഭയുടെ പുതിയ നിര്‍ദ്ദേശത്തിനെതിരെ ശക്തമായ അമര്‍ഷവും പല കോണുകളില് നിന്നുയരുന്നുണ്ട്. ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ പല അത്യാവശ്യ കാര്യങ്ങള്ക്കും പോവാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും വാക്സിന്റെ ലഭ്യത കുറവിനിടെ നടപ്പിലാക്കിയ  പുതിയ പരിഷ്കാരങ്ങള്‍ അപ്രായോഗികമാണെന്നുമാണ് പ്രധാന വിമര്‍ശനം. കോവിഡ് പരിശോധനകളുടെ എണ്ണം പരിമിതമായതിന്റെ പേരില്‍ പലര്‍ക്കും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നതും വരുമാനം കുറഞ്ഞ കാലത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി. ഇങ്ങനെ ലഭിക്കുന്ന നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുകലൂടെ കാലാവധി സംബന്ധിച്ചും അവ്യക്തത നില നില്‍ക്കുന്നുണ്ട്. അതിനിടെ രണ്ട് ഡോസ് വാക്സിന്‍ ഏറെ നാള്‍ മുന്‍പായി എടുത്തവരോടു വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കാനുള്ള നിര്‍ദ്ദേശത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ടിപിആര്‍ കുറഞ്ഞാല്‍  ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്ന് കരുതി നഗരസഭയുടെ പുതിയ നിര്‍ദ്ദേശത്തോട്  സഹകരിക്കുകയാണ് പലരും.

ഇതിനിടെ ജൂലായ് ഏഴ് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൌണില്‍ തുടരുന്ന പയ്യോളി നഗരസഭയില്‍ കാറ്റഗറി മാറുമോയെന്ന് ഇന്നറിയാം. ഒരാഴ്ചയിലെ ടിപിആര്‍ ശരാശരി 15 ല്‍ താഴെയായാല്‍ സി കാറ്റഗറിയിലേക്ക് മാറാമെന്നാണ് സംസ്ഥാനത്തെ നിലവിലെ രീതി. ഇത് പ്രകാരം ഇന്ന്‍ പുറത്ത് വരുന്ന നഗരസഭയിലെ ടിപിആര്‍  പത്ത് ശതമാനത്തില്‍ താഴെയായാല്‍ ശരാശരി ടിപിആര്‍ 15 ല്‍ കുറയുകയും വെള്ളിയാഴ്ച തുറക്കാന്‍ അനുമതിയുള്ള സി കാറ്റഗറിയിലേക്ക് മാറുകയും ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കോവിഡ് പരിശോധനകളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചതാണ് കാറ്റഗറി മാറ്റത്തിന് പ്രതീക്ഷ നല്‍കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe