പ്രാത്ഥന ഫലിക്കാൻ കാത്തുനിൽക്കാതെ ഇവാൻ യാത്രയായി

news image
Jul 13, 2019, 4:35 pm IST

വടകര :മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വേണ്ടി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴുമാസം പ്രായമായ ഇവാൻ മരണതിനു കീഴടങ്ങി. ചോറോട് ഗേയിറ്റിനു സമീപം മോട്ടേമ്മൽ പുനത്തിൽ മീത്തൽ ജിതേഷ് -മിഥുഷ ദമ്പതികളുടെ മകനായ ഇവാൻ മാരക രോഗമായ ‘സിവിയർ കംബൈൻഡ് ഇമൂണോ ഡിഫിഷ്യൻ സി ‘എന്ന രോഗത്തിന്റെ പിടിയിലായിരുന്നു.

മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയ മാത്രമായിരുന്നു പരിഹാരം. ഇതിനു വേണ്ട ഭാരിച്ച തുക കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലായിരുന്നു നാട്ടുകാർ. ഇതിനായി വിപുലമായ കമ്മിറ്റി രൂപികരിച്ച് പ്രവർത്തിക്കുന്നതിനിടയിലാണ് പെടുന്നനെ ആ ദുഃഖ വാർത്ത എത്തിയത്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് കുഞ്ഞിന് മാരക രോഗമാണെന്ന് കണ്ടെത്തിയത്. ഈ രോഗത്തിനുള്ള വിദഗ്ധചികിത്സ ചെന്നൈ അപ്പോളോ ആശുപത്രിയിൽ മാത്രമാണ് ഉള്ളത്. ശാസ്ത്രക്രിയ എത്രയും പെട്ടന്ന് നടത്തണമെന്നതിനാൽ ജൂലൈ മൂന്നിന കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം വഷളാവുകയായിരുന്നു. ഡോക്ടർ പരമാവധി ശ്രമിച്ചെങ്കിലും വിജയിചില്ല. കൂലി വേല ചെയ്ത് കുടുംബം പുലർത്തുന്ന ജിതേഷിന്റ മൂത്ത കുഞ്ഞ് ഇതേ അസുഖം പിടിപെട്ട് മരണപെട്ടിരുന്നു.

\ഇവാന്റെ ചികിത്സക്ക് ആശുപത്രി ചിലവിന് മാത്രം 30ലക്ഷം രൂപ ആവശ്യമാണെന്ന് കണ്ടെത്തിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ സഹായകമ്മിറ്റി രൂപികരിച്ച പ്രവർത്തനം ആരംഭിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാരും ആത്മാർത്ഥമായി രംഗത്തുവന്നെങ്കിലും ഇവാൻ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇന്നു രാവിലെയാണ് മരണവാർത്ത എത്തിയത്. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe