24
Tuesday
Nov 2020
Home > ആര്യകല്‍പ

വടകര ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കഷ്ടകാലം

Thursday 11 JULY 2019

വടകര:ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ ഓടിയെത്തുന്നവർക്ക് ഇപ്പോഴും കഷ്ടകാലം തന്നെ. ക്വാഷ്വാലിറ്റിയിൽ ഒരു ഡോക്ടർ മാത്രമായതിനാൽ ഉച്ചയ്ക്ക് ശേഷം രോഗികളുടെ നീണ്ട ക്യു പതിവാണ്.മഴ തിമർത്തു പെയ്യുമ്പോഴും പനിബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും ഡോക്ടറുടെ സേവനം വർദ്ധിപ്പിക്കാൻ
നടപടിയില്ല.

രോഗികളൊക്കെചികിത്സയ്ക്കായി ഏറെ നേരം വരിയിൽ നിൽക്കേണ്ട സ്ഥിതിയാണ്. ഇതിനിടയിൽ അപകടമോ മറ്റോ സംഭവിച്ചെത്തുന്നവരെ ചികിൽസിക്കേണ്ട ചുമതലയും ഒരു ഡോക്ടർക്ക് തന്നെ. രോഗികളുടെ എണ്ണം കൂടുന്ന മഴക്കാലത്തെങ്കിലും കൂടുതൽ ഡോക്ടരുടെ സാന്നിധ്യം ഉറപ്പുവരുത്താൻ അധികാരികൾ തയ്യാറാകുന്നില്ല.

മറ്റു സമയത്തെ കാര്യവും ഇവിടെ വിത്യാസതമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മിക്ക സ്പെഷ്യലിസ്റ്റ് വിഭാഗത്തിലും ഡോക്ടരില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതി. പകർച്ച വ്യാധിയിൽ ജനങ്ങൾ വലയുമ്പോഴും ജില്ലാ ആശുപത്രിയിൽ മതിയായ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന സ്ഥിതിയാണ്.

ജില്ലാ ആശുപത്രിയായി ഉയർത്തിയിട്ടും താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലാണ് ഇവിടത്തെ കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്നാണ് ചികിത്സ തേടിയെത്തുന്നവർ പറയുന്നത്

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!