അവകാശപത്രിക അംഗീകരിക്കണം: പയ്യോളി മേഖലയില്‍ എസ്എഫ്‌ഐ മാർച്ച്

news image
Jul 26, 2021, 2:33 pm IST

 

പയ്യോളി :  വിദ്യാർഥികളുടെ 55 ഇന ആവശ്യങ്ങളുമായി സംസ്ഥാന സർക്കാരിന്‌ മുമ്പിൽ സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ ഇന്ന്  എസ്‌എഫ്‌ഐ മാർച്ച്‌  നടത്തി.

 

എസ്എഫ്ഐ പയ്യോളി ഏരിയയിൽ 15ഓളം കേന്ദ്രങ്ങളിലാണ്  മാർച്ച്‌ സംഘടിപ്പിച്ചത്. ഏരിയ തല മാർച്ച്‌ തിക്കോടി പഞ്ചായത്ത്‌ ഓഫീസിൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. സിപിഐഎം തിക്കോടി സൗത്ത് ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ അഭിവാദ്യം ചെയ്തു. പരിപാടിയിൽ എ.എസ് ധന്വന്ത് അദ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ.ടി നിഹാൽ സ്വാഗതവും  ജി. കെ ദിൽജിത്ത് നന്ദിയും പറഞ്ഞു

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe