സുഭിക്ഷ കേരളം പദ്ധതി: പയ്യോളി സര്‍വ്വീസ് ബാങ്കിന്റെ മഞ്ഞള്‍ കൃഷി വിളവെടുത്തു

news image
Apr 16, 2021, 1:56 pm IST

പയ്യോളി : സംസ്ഥാന  സഹകരണ വകുപ്പിന്റെ ”സുഭിക്ഷ കേരളം” പദ്ധതിയുടെ ഭാഗമായി പയ്യോളി  സര്‍വീസ് സഹകരണ ബാങ്ക് ടൌണിനടുത്ത് ഒരു ഏകറോളം വരുന്ന സ്ഥലത്ത് ചെയ്ത മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ്  പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷെഫീഖ് ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്ത് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സുഭിക്ഷ കേരളം പദ്ധതി സഹകരണ വകുപ്പ് നടപ്പാക്കിയത്.

ബാങ്ക് പ്രസിഡണ്ട് പുനത്തില്‍ ഗോപാലന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് പി വി രാമചന്ദ്രന്‍ മാസ്റ്റര്‍,  ഡയറക്ടര്‍ എന്‍ സി മുസ്തഫ, ബാങ്ക് സെക്രട്ടറി ജയദേവന്‍  എം പി , സ്ഥലം ഉടമ വി വെങ്കിടാചലം  എന്നിവര്‍ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe