അധ്യാപിക സി രജിനക്ക് ഉർദു സാഹിത്യത്തിൽ ഡോക്ടറേറ്റ്

news image
Apr 16, 2021, 9:39 pm IST

പയ്യോളി: അധ്യാപിക സി രജിന ഉർദു സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി.  “കൃഷൻ ചന്ദറിന്റെ നോവലുകളിലെ ദളിത് വിഷയങ്ങൾ ” എന്ന ഗവേഷണ പ്രബന്ധത്തിനാണ്  സി.രജിന ഡോക്ടറേറ്റ് നേടിയത്.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഉർദുവിഭാഗം പ്രൊഫസർ ഡോ.കെ.വി നകുലന്റെ കീഴിലായിരുന്നു ഗവേഷണം. മുയിപ്പോത്ത് ചരിച്ചിൽ നാരായണന്റെയും രാധയുടെയും മകളും, തൃക്കോട്ടൂർ എ യു പി സ്കൂൾ അധ്യാപകൻ പി. അനീഷിന്റെ ഭാര്യയും, താമരശേരി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമാണ് സി.രജിന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe