തിക്കോടി തീരദേശ മേഖലയിലെ പൊന്തക്കാടുകൾ സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങളാവുന്നു; വെട്ടിതെളിക്കാന്‍ തീരുമാനം

news image
Jun 14, 2021, 11:34 am IST

തിക്കോടി: സാമൂഹ്യ വിരുദ്ധരുടെ താവളമായി തിക്കോടി പഞ്ചായത്തിലെ തീരദേശ ഭാഗങ്ങളിലെ പൊന്തക്കാടുകൾ. തീരദേശ പരിസരം ഇങ്ങനെ കാടു പിടിച്ചു കിടക്കുന്നതിനാല്‍ രാപകലെന്യേ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം കൂടുതലാണിവിടം.   പൊന്തക്കാടുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനവും അനാശാസ്യ പ്രവർത്തികളും നടക്കുന്നതായി നാട്ടുകാരില്‍ ആക്ഷേപം ഉയരുന്നു.

 

 

കടൽ തീര സംരക്ഷണത്തിന്നായി നട്ടു വളർത്തിയ ചബോക്ക് മരങ്ങളാണ് പ്രദേശത്തുകാർക്ക് ഭീഷണിയായി മാറുന്നത്. മരങ്ങൾ വലുതായി കാട് പിടിച്ചതിനാൽ അധിക പേർക്കും അവിടേക്ക് എത്തിപ്പെടാൻ പ്രയാസമാണ്. തൊഴിലുറപ്പ് തൊഴിലാളികളെ വെച്ച് കാട്ടിലെ മരങ്ങളുടെ ചില്ലകൾ വെട്ടിത്തെളിയിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി പൊന്തക്കാട്ടിലെ ചില്ലകൾ വെട്ടാനോ പരിസര ശുചീകരണം നടത്താനോ തൊഴിലുറപ്പ് തൊഴിലാളികളെ അനുവദിക്കാറില്ല.

 

 

 

സ്രാമ്പിക്കൽ, നായർ കടപ്പുറം, പുതിയ വളപ്പിൽ, കല്ലകത്ത് ഭാഗങ്ങളിലാണ് കൂടുതൽ പൊന്തക്കാടുള്ളത്. ഇവിടങ്ങൾ കേന്ദ്രികരിച്ച് വലിയ തോതിൽ മയക്കു മരുന്ന് കച്ചവടം നടക്കുന്നതായും മറ്റ് അനാശാസ്യ പ്രവൃത്തികളും നടക്കുന്നതായിട്ടാണ് പ്രദേശവാസികൾ പറയുന്നത്.

ഇവിടെ വെച്ച് കഴുത്തിൽ നിന്നും ചെയിൻ പൊട്ടിച്ചോടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നും ഇഴജന്തുക്കളുടെയും മുള്ളൻ പന്നികളുടെയുമൊക്കെ ഉപദ്രവും ജനങ്ങൾക്ക് സഹിക്കേണ്ടി വരുന്നുണ്ട്.

 

 

കഴിഞ്ഞ ദിവസം  ചേർന്ന തീരദേശവാസികളുടെ യോഗം പൊന്തക്കാടുകൾ വെട്ടിത്തെളിയിക്കാനും മയക്കു മരുന്ന് ലോബിക്കെതിരെ നാട്ടുകാരുടെ പ്രതിരോധ നിര ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. വാർഡ് മെമ്പർമാരായ സന്തോഷ് തിക്കോടി, കെ.പി ഷക്കീല , വി.കെ അബ്ദുൽ മജീദ്, ബ്ലോക്ക് മെമ്പർ പി.വി റംല എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ച് ചേർത്തത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe